Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
ആണ് ....... ആരോടും സംസാരമില്ല.... ക്ഷീണിച്ച് ഒരു കോലം ആയി.... ദിവസവും കോളേജിൽ പോകാൻ വേണ്ടി അതിന്റെ ഉപ്പയോട് വഴക്കാണ്.... അയാൾ അതിനെ തല്ലി ഒരു പരിവമാക്കും.... പാവം കൊച്ച് " എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. നെറ്റിക്ക് കൈ കൊടുത്ത് ഞാൻ ബൈക്കിൽ ഇരുന്നു . " വരുന്ന പതിനാറിനു അതിന്റെ കല്യാണം ആണ്. ദുബായിൽ ഉള്ള ആരോ ആണ് .... കല്യാണം എല്ലാം അവിടെ ആണ് .... എട്ടാം തിയതി ഇവർ എല്ലാം ഇവിടെ നിന്നും പോവും" ആനി ചേച്ചിയുടെ ആ വാക്കുകൾ എന്റെ തലയിൽ ഇടി തീ വീണ പോലെ വന്നു പതിച്ചു. വരണ്ട തൊണ്ടയും വിയർക്കുന്ന ശരീരവുമായി എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു. " ചേച്ചി പറ്റുമെങ്കിൽ എന്നെ കണ്ട കാര്യം അവളോട് പറയണം .... ഞങ്ങൾ ഒന്നിച്ച് ജീവിക്കും എന്ന് പറയണം " "മോനേ അത്...." " ഞങ്ങളോട് സ്നേഹമുണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി" ഞാൻ അവരുടെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. അവർ ഒന്നും പറയാതെ തിരിഞ്ഞു നടന്നു. ............................................ ദിവസങ്ങൾ കടന്ന് പോയി ,എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അലഞ്ഞ് തിരിഞ്ഞു. അവസാനം ഞാൻ തീരുമാനിച്ചു , അവളുടെ വീട്ടിൽ പോവുക ... ഉപ്പയെ കാണുക .. ഉമ്മയെ കാണുക .... കാല് പിടിച്ച് കെഞ്ചി പറയുക. അവർ മനുഷ്യർ അല്ലേ? അവർ സമ്മതിക്കും. എന്റെ മനസ്സ് പറഞ്ഞു. ഈ കാര്യം ഉമേഷിനോടും സിറാജിനോടും പറഞ്ഞപ്പോൾ അവരും അനുകൂലമായി തന്നെ മറുപടി പറഞ്ഞു. "
💬 Comments
View all comments