Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
വീട്ടിലെ നമ്പറോ മറ്റോ എനിക്ക് അറിയില്ലായിരുന്നു. വീട്ടിലേക്ക് നേരിട്ട് പോവാൻ ഉള്ള ധൈര്യവും എനിക്ക് ഉണ്ടായില്ല. എനിക്ക് തല്ല് കിട്ടും എന്നത് കൊണ്ടല്ല, എന്റെ അമ്മയെ തൊട്ട അയാളെ ഞാൻ എന്തെങ്കിലും ചെയ്യുമോ എന്ന ഭയമാണ് എന്നെ അവളുടെ വീട്ടിലേക്ക് പോവുന്നതിൽ നിന്നും തടഞ്ഞത്. അവസാനം ഒരാളുടെ മുഖം എന്റെ ഉള്ളിൽ തെളിഞ്ഞ് വന്നു. 'ആനി ചേച്ചി ' .......... പിറ്റേന്ന് തന്നെ രാവിലെ അവളുടെ വീടിന്റെ കുറച്ച് മാറി ഹെൽമെറ്റ് ധരിച്ച് ചേച്ചി പണിക്ക് വരുന്നതും കാത്ത് ഞാൻ നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ ദൂരെ നിന്നും അവർ നടന്ന് വരുന്നത് ഞാൻ കണ്ടു. എന്നെ കടന്ന് പോയ അവരെ ഹെൽമെറ്റ് ഊരിമാറ്റി ഞാൻ വിളിച്ചു. "ആനി ചേച്ചി " എന്റെ വിളി കേട്ട് തിരിഞ്ഞ് നോക്കിയ അവർ ഒരു പരിഭ്രമിച്ചു. ചുറ്റിലും ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി അവർ എന്റെ അരികിലേക്ക് വന്നു. " മോനോ? .... മോൻ എന്തിനാ ഇങ്ങോട്ട് വന്നത്?.... ആരെങ്കിലും കാണ്ടാൽ ..... ഞാൻ അന്ന് പറഞ്ഞില്ലേ? വേണ്ട വേണ്ട എന്ന് .... ഇപ്പോൾ എന്തായി? " "എന്നെ ആരും കണ്ടാൽ ഒരു പ്രശ്നവും ഇല്ല ....... എല്ലാം റെഡി ആവും..... ചേച്ചി .....എനിക്ക് ഒരു സഹായം ചെയ്യണം ... " "എന്താ മോനേ" " വേറെ ഒന്നും അല്ല, അവൾക്ക് എന്താ സംഭവിച്ചത്? സുഖം ആണോ? എനിക്ക് ഒരു സമാധനവും ഇല്ല " " കൊച്ചിന്റെ കാര്യം ഒന്നും പറയേണ്ട. അത് റൂമിൽ നിന്ന് ഇറങ്ങാറേയില്ല.... എന്നും കരച്ചിൽ
💬 Comments
View all comments