Chapter Title : മേക്കിങ് ഓഫ് എ ഗിഫ്റ്റ് [Danmee]
നീയും പോകു... നിങ്ങൾക്ക് പരസ്പരം മനസിലാക്കാനും ഈ സമയം ഉപകരിക്കും...... പിന്നെ നിനക്ക് മലയും പുഴയും ഒക്കെ അല്ലെ ഇഷ്ടം..... ഇവിടെ ഇഷ്ടം പോലെ സ്ഥാലങ്ങൾ ഉണ്ട് കാണാൻ നീ അതൊക്കെ കണ്ട് പതുക്കെ പോയാൽ മതി .... ഇല്ലിസും വരും നിന്റെ കൂടെ "
" ഞാൻ പപ്പയുടെ കൂടെ ഇങ്ങോട്ട് വന്നത് തന്നെ ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ആണ്...... പക്ഷെ ഇല്ലിസ് എന്റെ കൂടെ വരണ്ട "
" അതെന്താ....... അല്ലെങ്കിൽ വേണ്ട നീ ഗർഡ്‌സിനെ കൂടെ കുട്ടിക്കോ "
" ഗാർഡ്സിന്റെ കൂടെ പോയാൽ ശ്വാസം പോലും വിടാൻ പറ്റില്ല.... ഞാനും സീതയും കൂടെ പൊക്കോളാം "
" നിന്നെ ഒറ്റക്ക് എങ്ങനാ ഞാൻ വിടുന്നത് "
" എങ്കിൽ സ്ഥാലങ്ങൾ ഒക്കെ അറിയാവുന്ന ഒരു ലോക്കൽനെ കൂടെ ഞങ്ങളുടെ കൂടെ വിട്ടാൽ മതി "
എമി പറഞ്ഞത് കേട്ട് ജോർജ് വില്കിൺസൺ ഇല്ലിസിനെ നോക്കി ചോദിച്ചു.
" അങ്ങനെ ആരെങ്കിലും ഉണ്ടോ റോബർട്ട് "
" ഹാ ഉണ്ട് സർ "
ഇല്ലിസ് എന്നെ കൈ കാട്ടി വിളിച്ചു.ഞാൻ അവരുടെ അടുത്തേക്ക് നടന്നു.
" ഇത് ചന്തു .... ഇവിടെത്തെ തോട്ടത്തിലെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ഇയാൾ ആണ് "
ജോർജ് എന്നെ ഒന്ന് ചുഴ്ന്നു നോക്കി. എന്നിട്ട് എമിയെ നോക്കി പറഞ്ഞു.
" ഓക്കേ... നീ ഇയാളുടെ കൂടെ പൊക്കൊളു "
അതും പറഞ്ഞുകൊണ്ട് അയാൾ കാറിൽ കയറി. സ്റ്റാർട്ട് ചെയ്ത് ഇട്ടിരുന്ന ആ വണ്ടി അയാൾ കയറിയതും
💬 Comments
View all comments