Chapter Title : മേക്കിങ് ഓഫ് എ ഗിഫ്റ്റ് [Danmee]
സംശയത്തോടെ നോക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു സാധരണ കാരൻ ആയി നടക്കാൻ എനിക്ക് പറ്റി.
രണ്ടാം ലോകമഹായുദ്ധം കാരണം ഉണ്ടായ പ്രതിസന്ധി കാരണം അച്ഛൻ കുറച്ചു നാളുകൾ ആയി വീട്ടിൽ തന്നെ ഉണ്ടായിരുന്നു. വീടിന് ചുറ്റും കപ്പയും മറ്റും വെച്ചു പിടിപ്പിച്ചും പിന്നെ പശുക്കളും കോഴികളും ഉള്ളത് കൊണ്ട് ഞാനും അച്ഛനും അമ്മയും തട്ടിയും മുട്ടിയും ജീവിച്ചു പൊന്നു. പക്ഷെ നമ്മുടെ പരിസരത്ത് താമസിച്ചിരുന്നവരുടെ അങ്ങനെ ആയിരുന്നില്ല കടുത്ത ദാരിദ്ര്യം അവരെ വെട്ടയടിഇരുന്നു. ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്‌തെങ്കിലും അതൊന്നും അവരുടെ പ്രേശ്നത്തിന് പരിഹാരം ആയിരുന്നില്ല.
ഒരു ദിവസം ഞാനും അമ്മയും പശുക്കളെ മേച്ചിട്ട് തിരിച്ചു വരുമ്പോൾ അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. അച്ഛൻ എന്തോ വലിയ ചിന്തയിൽ ആയിരുന്നു. മുറ്റത്ത് എത്തിയപ്പോൾ ഞാൻ പശുക്കളെ അമ്മയെ ഏൽപ്പിച്ചുകൊണ്ട് വീടിനുള്ളിലേക്ക് ഓടി.
" ഡാ നിക്കടാ മെല് കഴുകിട്ട് അകത്തേക്ക് കേറിയാൽ മതി "
പുറകിൽ നിന്നും അമ്മ വിളിച്ചു പറഞ്ഞു.
" നല്ല വിശപ്പ് ഉണ്ട് അമ്മേ "
"നീ കാലും കയ്യുമെങ്കിലും കഴുക് എന്റെ ചന്തു "
ഞാൻ മനസില്ല മനസോടെ ഉമ്മറത്ത് നിന്നും ഇറങ്ങി.
" മോനെ ചന്തു ഒന്നിങ് വന്നേ "
കിണറ്റിൻ കരയിലേക്ക് നടക്കാൻ തുടങ്ങിയ എന്നെ അച്ഛൻ വിളിച്ചു.
" എന്താ അച്ഛാ "
അച്ഛന്റെ അടുത്തേക്ക് നടന്നുകൊണ്ട് ഞാൻ ചോദിച്ചു. അപ്പോൾ അച്ഛന്റെ കയ്യിൽ ഇരുന്ന പേപ്പർ അടുത്ത് കിടന്നിരുന്ന നൽകാലിയിൽ വെച്ചുകൊണ്ട് പറഞ്ഞു.
" പെട്ടെന്ന് കുറച്ചു ലോഡ് കൊച്ചിയിൽ എത്തിക്കണം ഇപ്പോഴാ എഴുത്ത് വന്നത്...
💬 Comments
View all comments