0%

Chapter Title : മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Author : danmee Read All Parts 705

കൃഷ്ണനും  ചത്തുണ്ണിയും നാട്ടിൽ പോയിരിക്കുകയാ അവരെ കത്ത് നിൽക്കാൻ  സമയം  ഇല്ല...... നീ വരുമോ  എന്റെ കൂടെ "

" അതിനെന്താ അച്ഛാ ഞാൻ വരാമല്ലോ "

" എങ്കിൽ പെട്ടെന്ന് ഒരുങ്ങി വരൂ .. ഇപ്പോൾ തന്നെ  പുറപ്പെടണം"

ഞാൻ വീടിനുള്ളിലേക്ക് കയറി അച്ഛനോടൊപ്പം പുറപ്പെടാൻ തയ്യാറായി. ഞാൻ ഒരുങ്ങി ഇറങ്ങുമ്പോൾ പുറത്ത് അച്ഛനും അമ്മയും ആരോടോ സംസാരിച്ചു നിൽക്കുന്നത് ആണ്‌ കാണുന്നത്.

" നിങ്ങൾ ഇവരെയും കൂടെ കുട്ടിക്കോളൂ  നമ്മളാൽ കഴിയുന്ന  ഒരു സഹായം അല്ലെ "

അമ്മ അച്ഛനോട് സംസാരിക്കുക ആണ്‌. ഞാൻ നോക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെ. സാവിത്രിയും ലക്ഷ്മിയും നിൽപ്പുണ്ട്. അടുത്ത വീട്ടിൽ താമസിക്കുന്ന പെൺകുട്ടികൾ ആണ്‌. അവരുടെ അച്ഛന്റെ കിഴക്ക് ഏതോ മലയിൽ ഉള്ള തോട്ടത്തിൽ  പണിക്ക് പോയിരിക്കുക ആണ്‌  പക്ഷെ കുറെ നാളുകൾ ആയി വിവരം ഒന്നും ഇല്ല. ഞങ്ങളുടെ പറമ്പിൽ വിളയുന്നതിൽ ഒരു പങ്ക് കഴിച്ചാണ് അവർ ഇപ്പോൾ കഴിയുന്നത്.

" അങ്ങനെ ആണെങ്കിൽ നീ കൂടെ ഒരുങ്ങി വരൂ. ഇവർക്ക് ഒരു കൂട്ടും ആവുമല്ലോ "

അച്ഛൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ തലയാട്ടികൊണ്ട് അകത്തേക്ക് നടന്നു. അമ്മ എന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ ചോദിച്ചു.

" എന്താ അമ്മേ.......  ഇവർ എന്ത ഇവിടെ "

" ഞാനും നിങ്ങളോടൊപ്പം വരുന്നുണ്ട്..... നീ അച്ഛന്റെ അടുത്തേക്ക് ചെല്ല് ഞാൻ പെട്ടെന്ന് ഒരുങ്ങി ഇറങ്ങട്ടെ "

അമ്മ നടത്തത്തിനിടക്ക്  എന്നോട് പറഞ്ഞു കൊണ്ട് വീടിനുള്ളിലേക്ക് കയറി. ഞാൻ അച്ഛന്റെ അടുത്തേക്ക് നടന്നപ്പോൾ അച്ഛൻ എന്നെ നോക്കി പറഞ്ഞു.

💬 Comments

View all comments