0%

Chapter Title : മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Author : danmee Read All Parts 714

അച്ഛന്റെയും  നിർബന്ധം കാരണം  ഞാൻ  മുന്നറിലേക്ക് പുറപ്പെട്ടു. നടന്നും കാളവണ്ടി കളിലും ആയി ഞാൻ  മുന്നാറിൽ എത്തി. അച്ഛൻ പറഞ്ഞ  ആളെ  അനേഷിക്കുന്നതിനിടക്ക് ഒരു വലിയ ആൾക്കൂട്ടവും ബഹളവും കെട്ട് ഞാൻ അങ്ങോട്ട് ചെന്നു. അപ്പോൾ ഒരു വയസായ ആൾ എന്തോ പിറുത്തുകൊണ്ട് വരുന്നത് ഞാൻ കണ്ടു അയാൾ അടുത്ത് എത്തിയപ്പോൾ ഞാൻ ചോദിച്ചു.

" അവിടെ എന്താ പ്രശ്നം "

" പ്രശ്നം  ഒന്നും ഇല്ല........ തോട്ടത്തിലെ ചില തൊഴിലാളികൾക്ക് ജീവിച്ചു കൊതിതീർന്നു  അത്ര തന്നെ "

അയാൾ പറഞ്ഞു കൊണ്ട് നടന്നകന്നു.

തോട്ടത്തിലെ തൊഴിലാളികൾ പണിക്കിറങ്ങുവാൻ വിസമ്മതിച്ചുകൊണ്ട് തോട്ടത്തിനു മുൻപിൽ നിൽക്കുക ആണ്.  അവർക്ക് നേരെ ശിപ്പായികൾ എന്തിനും തയ്യാറായി നിൽപ്പുണ്ട്. അവർ തൊഴിലാളികളോട് എന്തോ പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് അവിടേക്ക്  റോബർട്ട്‌ ഇല്ലിസും പിറ്ററും വരുന്നത്. അയാളെ കണ്ടതും എന്റെ ചോര തിളച്ചു. മുന്നിൽ ഒരു പുൽകുനയിൽ കിടന്ന കത്തിയും കയ്യിലെടുത്തു ഞാൻ അയാൾക്ക് നേരെ നിങ്ങി.

"ചാആആർജ് "

അപ്പോയെക്കും അയാൾ തൊഴിലാളികളെ അടിച്ചൊടിക്കാൻ നിർദേശം കൊടുത്തിരുന്നു. ശിപ്പായികളും ബ്രിട്ടീഷ് പട്ടാളവും ചേർന്ന് തൊഴിലാളികളെ അടിച്ചൊടിച്ചു. ആ ബഹളത്തിന് ഇടയിലൂടെ ഞാൻ ഇല്ലിസിനെ ലക്ഷ്യം വെച്ച് നടന്നു. അയാൾ കുതിരപുറത്തിരുന്നുകൊണ്ട് പട്ടാളക്കാർക്ക് നിർദ്ദേശം കൊടുത്തുകൊണ്ടിരുന്നു. ഞാൻ അയാളുടെ അടുത്ത് എത്തുമ്പോൾ തന്നെ ഇല്ലിസിന്റ കുതിരയുടെ ഒരു കാൽ മുന്നിൽ ഉണ്ടായിരുന്ന കുഴിയിൽ വീണു. ബാലൻസ് തെറ്റി കുതിരപ്പുറത്തുനിന്നും വീണ ഇല്ലിസിനെ പെട്ടെന്ന് ഉണ്ടായ ഉൾപ്രേരണയിൽ ഞാൻ താങ്ങിപിടിച്ചു. എന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി തെറിച്ചു പുല്ലുകൾക്ക് ഇടയിൽ വീണു.

"താങ്സ് മാൻ "

💬 Comments

View all comments