Chapter Title : മേക്കിങ് ഓഫ് എ ഗിഫ്റ്റ് [Danmee]
സ്വന്തം കാലിൽ നിന്ന ഇല്ലിസ് എന്നെ നോക്കി പറഞ്ഞു. കുറെ നേരം അയാൾ എന്റെ മുഖത്ത് തന്നെ നോക്കി നിന്നു എന്നിട്ട് എന്നോട് ചോദിച്ചു.
" നമ്മൾ ഇതിന് മുൻപ് കണ്ടിട്ടുണ്ടോ...... നിന്റെ കണ്ണുകൾ നല്ല പരിജയം ഉള്ളത് പോലെ "
അപ്പോൾ പിറ്റർ ഞങ്ങളുടെ അടുത്തേക്ക് വന്നു.
" സാർ എന്തെങ്കിലും പറ്റിയോ "
" ഏയ്യ് ഒന്നും പറ്റിയില്ല "
" സാർ.... പ്രേശ്നകാരായ തൊഴിലാളികളെ അടിച്ചൊടിച്ചു...... പക്ഷെ ബാക്കി ഉള്ളവർ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുക ആണ്.... തേ നീഡ് എ ലീഡർ "
" ക്യാൻ യു ഡു ഇറ്റ് "
ഇല്ലിസ് എന്നെ നോക്കി ചോദിച്ചു. ഞാൻ ഒരുനിമിഷം ഒന്ന് ആലോചിച്ചു. ഇയാളെ നേരിട്ട് എതിർത്തു തോൽപ്പിക്കുന്നത് പ്രേയാസമുള്ള കാര്യം ആണ് എനിക്ക് അതിന് കഴിഞ്ഞാൽ തന്നെ അതിന് ശേഷം ജീവനോടെ രക്ഷപെടാൻ സാധിക്കില്ല. അമ്മ യാത്ര പറയാൻ നേരം പറഞ്ഞതും എനിക്ക് ഓർമ വന്നു. അയാൾക്ക് ഒപ്പം നിൽക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
"എസ് സർ ഐ ക്യാൻ ഡൂ ഇറ്റ് "
അപ്പോൾ പിറ്റർ അയാളുടെ കയ്യിൽ ഉണ്ടായിരുന്ന ലത്തി എന്നെ ഏൽപ്പിച്ചു.
തോട്ടത്തിനു ചേർന്ന് തന്നെയായിരുന്നു തൊഴിലാളികളുടെ കുടിലുകൾ. ഇപ്പോൾ ആളുകൾ കുറവായത് കൊണ്ട് എനിക്ക് ഒരു കുടിൽ സ്വന്തമായി കിട്ടി. തോട്ടത്തിലെ ജോലി ചെയ്തുകൊണ്ട് ഇല്ലിസിനെയും പിറ്ററിനെയും വകവരുത്താൻ ഒരു അവസരത്തിനായി ഞാൻ കാത്തിരുന്നു.
പിറ്റർ രാത്രിയിൽ കുടിലുകൾക്ക് അടുത്ത് വന്ന് നിൽക്കും അയാൾ വന്നതറിഞ്ഞാൽ സ്ത്രീകളിൽ ആരെങ്കിലും അയാൾക്കൊപ്പം പോകണം . അവൾ
💬 Comments
View all comments