0%

Chapter Title : മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Author : danmee Read All Parts 364

കാണാൻ  നീ  അതൊക്കെ  കണ്ട് പതുക്കെ  പോയാൽ മതി  .... ഇല്ലിസും വരും നിന്റെ  കൂടെ "

" ഞാൻ പപ്പയുടെ കൂടെ ഇങ്ങോട്ട് വന്നത് തന്നെ  ഇവിടുത്തെ  പ്രകൃതി ഭംഗി  ആസ്വദിക്കാൻ ആണ്‌...... പക്ഷെ ഇല്ലിസ് എന്റെ  കൂടെ  വരണ്ട  "

" അതെന്താ....... അല്ലെങ്കിൽ  വേണ്ട  നീ ഗർഡ്‌സിനെ കൂടെ  കുട്ടിക്കോ "

" ഗാർഡ്സിന്റെ കൂടെ പോയാൽ  ശ്വാസം പോലും  വിടാൻ പറ്റില്ല.... ഞാനും സീതയും  കൂടെ പൊക്കോളാം "

" നിന്നെ  ഒറ്റക്ക് എങ്ങനാ  ഞാൻ  വിടുന്നത്  "

" എങ്കിൽ  സ്ഥാലങ്ങൾ ഒക്കെ അറിയാവുന്ന  ഒരു ലോക്കൽനെ കൂടെ ഞങ്ങളുടെ  കൂടെ  വിട്ടാൽ മതി "

എമി പറഞ്ഞത് കേട്ട് ജോർജ് വില്കിൺസൺ ഇല്ലിസിനെ നോക്കി ചോദിച്ചു.

" അങ്ങനെ ആരെങ്കിലും  ഉണ്ടോ  റോബർട്ട്‌ "

" ഹാ  ഉണ്ട്  സർ  "

ഇല്ലിസ് എന്നെ കൈ കാട്ടി വിളിച്ചു.ഞാൻ  അവരുടെ  അടുത്തേക്ക്  നടന്നു.

" ഇത്‌  ചന്തു .... ഇവിടെത്തെ തോട്ടത്തിലെ കാര്യങ്ങൾ എല്ലാം  നോക്കുന്നത് ഇയാൾ ആണ്‌ "

ജോർജ്  എന്നെ  ഒന്ന്  ചുഴ്ന്നു നോക്കി. എന്നിട്ട്  എമിയെ  നോക്കി  പറഞ്ഞു.

" ഓക്കേ...  നീ ഇയാളുടെ കൂടെ  പൊക്കൊളു "

അതും  പറഞ്ഞുകൊണ്ട്  അയാൾ കാറിൽ  കയറി. സ്റ്റാർട്ട്‌ ചെയ്ത് ഇട്ടിരുന്ന ആ വണ്ടി അയാൾ കയറിയതും മുന്നോട്ട് കുതിച്ചു.

എമി അയാളുടെ വണ്ടി കണ്മുന്നിൽ നിന്നും മായുന്നവരെ നോക്കി നിന്നു. അത് കഴിഞ്ഞു  എമി എന്നെ നോക്കി  പറഞ്ഞു.

" ഒക്കെ  ഞാൻ  എന്റെ  സാധനങ്ങൾ  എടുത്ത് കൊണ്ട്  വരാം  ഇവിടെ  വെയിറ്റ്  ചെയ്യൂ. "

എമി അകത്തേക്ക് പോയപ്പോൾ പിറ്റർ  ഇല്ലിസിന്റ അടുത്ത് വന്നു.

" സർ  തോട്ടത്തിലെ തൊഴിലാളികളെ  നമ്മുക്ക് നേരെ തിരിച്ചതും  ജനങ്ങളെ നമ്മുക്ക് എതിരെ സംഘടിപ്പിച്ചതും  ഒരു കൂട്ടം ഐ.എൻ.ഐ കാരാണ്. അവർക്ക്  വേണ്ട സഹായം ചെയ്ത് കൊടുക്കുന്നത്  ഇവിടെ  ഉള്ള  ചില  നാട്ടുകാർ  ആണ്‌.. അവരെ  കുറിച്ചുള്ള  വിവരം  കിട്ടിയിട്ടുണ്ട് "

ഇല്ലിസ്ന്റെ മുഖത്ത് ക്രൂരമായൊരു ചിരി വിടർന്നു.

💬 Comments

View all comments