Chapter Title : മേക്കിങ് ഓഫ് എ ഗിഫ്റ്റ് [Danmee]
മടങ്ങിയോ എന്നുള്ള ചിന്തകൾ എന്നിൽ നിറഞ്ഞു. പക്ഷെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഇല്ലിസ് വന്നു. കൂടെ മദ്രാസ് ഗവർണർ ജോർജ് വില്കിൺസണും അയാളുടെ മകൾ എമി വില്കിൺസണും ഉണ്ടായിരുന്നു. ജോർജ് വില്കിൺസൺ ബ്രിട്ടീഷ് രാജ കുടുംബത്തിൽ പെട്ട ആൾ ആയിരുന്നു. അതുകൊണ്ട് തന്നെ അവരുടെ കൂടെ സാദാരണയിൽ അധികം പട്ടാളക്കാരും ഉണ്ടായിരുന്നു. കുറച്ച് ദിവസത്തേക്ക് എനിക്ക് ഇല്ലിസിന്റെ അടുത്ത് പോകാൻ പോലും സാധിച്ചില്ല.
ഒരു ദിവസം പിറ്ററും ഇല്ലിസും ഒരു കുന്നിന്റെ മണ്ടയിലേക്ക് നടക്കുന്നത് കണ്ട് ഞാൻ അവരുടെ പിറകെ ചെന്നു. നടത്താതിനിടക്ക് ഞാൻ അവരുടെ സംസാരത്തിനു ചെവികൊർത്തു.
" ഞാൻ സാറിൽ നിന്നും ഇങ്ങനെ ഒരു തീരുമാനം പ്രതിഷിച്ചിരുന്നില്ല..... താങ്കൾ വില്കിൺസൺ ഫാമിലിയിലെ പെണ്ണിനെ വിവാഹം കഴിക്കാൻ പോകൂന്നോ...... അതും ജോർജ് വില്കിൺണിന്റെ മകളെ.... ഹി ഈസ് ഫ്രം ദി റോയൽ ഫാമിലി... നമ്മൾ ഇവിടെ എന്ത് കൊള്ളരുതായ്മ കാണിച്ചാലും അവർ കണ്ണടക്കും പക്ഷെ അവരുടെ കുടുംബത്തിൽ അവർക്ക് പ്രേത്യേകം നിയമങ്ങൾ ആണ്.... സാറിന് അത് അനുസരിച്ച് ജീവിക്കാൻ പറ്റില്ല "
പിറ്റർ പറഞ്ഞത് കേട്ട് ചെറുതായി ചിരിച്ചു കൊണ്ട് ഇല്ലിസ് പറഞ്ഞു.
" രണ്ടാം ലോക മഹായുദ്ധത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ഒരുപാട് പേർ യുദ്ധത്തിൽ പങ്കെടുത്തു. യുദ്ധം കഴിഞ്ഞ ശേഷം അവരെ എല്ലാം കൂലിയും കൊടുത്ത് പറഞ്ഞു വിടുകയാണ് ചെയ്തത്. പിന്നെ ഹയർ ഓഫീഷൽസിനെ അവർ ചില ക്ലാരിക്കൽ വർക്ക് കൊടുത്ത് ഒരു മേശക്ക് അപ്പുറം ഇരുത്തിയിട്ടുണ്ട്. ഇപ്പോൾ നമുക്ക് ഇന്ത്യയിൽ നിന്നും പോകാൻ സമയം ആയി... നമ്മുടെ അവസ്ഥയും അതുപോലെ ഒക്കെ തന്നെ
💬 Comments
View all comments