0%

Chapter Title : മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 822
ആര്യ: ചേച്ചിയെ കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് ദുബൈ ബീച്ചാണ്. മീര: ങാ എന്താ.. അവിടെ..? ആര്യ: അവിടെ മദാമകള് ചേച്ചിയുടെ ഈ വേഷത്തിലാ ഉണ്ടാവാ.. ചിരിച്ചുകൊണ്ട് മീര: നീ പോവാറുണ്ടോ അവിടെ..? ആര്യ: ങാ രണ്ടു തവണ പോയിരുന്നു. പിന്നെ രഞ്ജിത്തേട്ടന്‍ കൊണ്ടുപോവില്ല മുടിയില്‍ എണ്ണ തേച്ച് പിടിപ്പിച്ചുകൊണ്ട് മീര: ങാ നിനക്ക് രണ്ട് വട്ടമെങ്കിലും അവിടെ കാണാന്‍ കഴിഞ്ഞു. എനിക്ക് വിമാനം കയറാനുള്ള ഭാഗ്യം പോലും ഉണ്ടായില്ല. അങ്ങനെ അവര്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞിരുന്നു. മീരയുടെ നീന്തികുളിക്ക് ശേഷം അവര്‍ വീട്ടിലേക്ക് പോയി. അപ്പോളേക്കും നേരം ഇരുട്ടിയിരുന്നു. ഒരുമിച്ചിരുന്നു അത്തായം കഴിച്ചു. മൂന്നു മുറികളിലായി അവര്‍ കിടന്നു. പക്ഷെ, ആരും സമയത്ത് ഉറങ്ങിയില്ല. അവരുടെ ഭര്‍ത്താക്കന്മാരുടെ വിധി അവരെ ശല്ല്യപെടുത്തി. പതിവുപോലെ മീര സ്‌കൂളിലും ആര്യയും പുഷ്പവല്ലിയും വീട്ടിലും കഴിച്ചുകൂട്ടി. ആര്യക്ക് മീരയും മീരക്ക് ആര്യയും അശ്വാസമായി.
അങ്ങനെ സ്‌കൂള്‍ അവധിയായി. ഭര്‍ത്താക്കന്മാരെ ജയിലില്‍നിന്ന് ഇറക്കുന്നതിനെ കുറിച്ച് അവര്‍ ചിന്തിച്ചു. ആറ് ഏക്കറോളം വരുന്ന ഈ പുരയിടം വില്‍ക്കാം, ബാക്കി പണംകൊണ്ട് മറ്റെവിടെയെങ്കിലും പോയി ജീവിക്കാം എന്ന തീരുമാനത്തില്‍ അവര്‍ മൂവരും എത്തി. ഭര്‍ത്താവിന്റെ ജീവനേക്കാള്‍ വലുതല്ലായിരുന്നു ആ സ്ത്രീകളുടെ സമ്പത്തും അഭിമാനവും. കാര്യ അറിഞ്ഞ കല്ല്യാണിക്ക് ആകെ വിഷമമായി. പക്ഷെ കല്ല്യാണിക്കുള്ള സ്ഥലം എന്തായാലും അവരുടെ പേരില്‍ എഴുതിതരാമെന്ന് പുഷ്പവല്ലി വാക്കുകൊടുത്തു. പക്ഷെ കല്ല്യാണിക്ക് അവര്‍ ഇവിടം വിട്ട് പോവുന്നത് താങ്ങാന്‍ പറ്റുന്നതില്‍ അപ്പുറമായിരുന്നു. അതുപോലെ കുട്ടപ്പനും. പുഷ്പവല്ലിയമ്മയോടും മീരയുടെയും ആര്യയോടുമായി കല്ല്യാണി : തമ്പ്രാട്ടി, ഞാനിവിടെ കുഞ്ഞുനാള്‍ മുതല്‍ ജോലിക്ക് വരുന്നുണ്ട്. എന്റെ

💬 Comments

View all comments