Chapter Title : മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]
ആലോചിച്ചു കിടക്കുമ്പോളാണ് ആര്യ അങ്ങോട്ട് കടന്നുവന്നത്.
ആര്യ: അമ്മേ ദേ ഒരാള് വന്നിരിക്കുന്നു.
പുഷ്പ: ആരാ..?
ആര്യ: അറിയില്ല. അമ്മയെ ചോദിച്ചു.
പുഷ്പവല്ലി എഴുന്നേറ്റ് അങ്ങോട്ട് ചെന്നു. വീട്ടുമുറ്റത്ത് നില്‍ക്കുന്ന ആളെ കണ്ട് ഞെട്ടിയ പുഷ്പ അയാളെ തന്നെ നോക്കി.
തോളില്‍ ഒരു സഞ്ചിയും മുണ്ടും ജുബ്ബയുമിട്ട് വേലുക്കുട്ടി: തമ്പ്രാട്ടി ഞാനാ.. നിങ്ങളെ പറ്റി കുറെ ആലോചിച്ചു. ഈ ആവശ്യഘട്ടത്തില്‍ നിങ്ങളെ സഹായിച്ചില്ലെങ്കില്‍ അത് നന്ദികേടാണ്.
സന്തോഷത്തോടെ പുഷ്പ: വാ വേലുക്കുട്ടി.
വേലു: ഞാന്‍ യാത്ര ചെയ്ത് വരികയാണ്. കുടിക്കാന്‍ കുറച്ച് വെള്ളം വേണം.
പുഷ്പ: കല്ല്യാണി ഒരു ക്ലാസ് വെള്ളം കൊണ്ടുവരൂ.
വേലുക്കുട്ടിയെ നോക്കി പുഷ്പ: എന്തായാലും ഞങ്ങള്‍ക്ക് വേണ്ടി തീരുമാനം മാറ്റിയല്ലോ..?
വേലുക്കുട്ടി: ഈ ജന്മത്തില്‍ നിങ്ങള്‍ തന്ന ജീവിതം നിങ്ങള്‍ക്ക് തന്നെ ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അത് എന്റെ ജീവന്‍ കളഞ്ഞാണെങ്കിലും നിങ്ങളെ ഞാന്‍ സഹായിക്കും. തീര്‍ച്ച
അങ്ങോട്ടേക്ക് വരുന്ന മീരയും ആര്യയും.
ചിരിച്ചുകൊണ്ട് പുഷ്പവല്ലി: സന്തോഷായി എനിക്ക്. ഞങ്ങളെകൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം വേലുവിന് ഞങ്ങള്‍ ചെയ്യും.
കല്ല്യാണി കൊണ്ടുവന്ന വെള്ളം വാങ്ങികുടിച്ചുകൊണ്ട് വേലുക്കുട്ടി: എനിക്കൊന്നും വേണ്ട തമ്പ്രാട്ടി. ഇപ്പോള്‍ ഒന്ന് കുളിക്കണം.
പുഷ്പ: അതിനെന്താ കുളിക്കാലോ..?
വേലു: ഞാന്‍ കുളത്തില്‍ കുളിച്ചോളാം. കുളിച്ചുവരുമ്പോളേക്കും നിലവിളക്ക് തെളിയിക്കണം. വീട്ടുകാരെല്ലാം അതിന് ചുറ്റുമിരിക്കണം.
പുഷ്പ: ശരി
കയ്യിലെ ക്ലാസ് കല്ല്യാണിക്ക് കൊടുത്ത് കുളിക്കാന്‍ പോവുന്ന വേലുക്കുട്ടി.
മീര: അമ്മേ അത് ആരാ..?
പുഷ്പ: അതാണ് വേലുക്കുട്ടി. ഞാന്‍ പറഞ്ഞിട്ടില്ലേ..?
ആര്യ: ഇയാളോ...?
മീര: വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത കോലാണല്ലോ..
പുഷ്പ: താഴ്ന്ന ജാതിക്കാരാ. ഇവിടെ ജോലിക്ക് വന്നാല്‍ പുറത്ത് നിന്ന് ഭക്ഷണം കൊടുക്കാറ്. ഇതിപ്പൊ അങ്ങനത്തെ ഒരാവശ്യമല്ലല്ലോ ഇവിടെ. മക്കള് വേഗം പോയി വിളക്ക് കത്തിക്ക്.
അങ്ങനെ വീട്ടുകോലായില്‍ കത്തിച്ച നിലവിളക്കിന് ചുറ്റും പുഷ്പയും മീരയും ആര്യയും ഇരുന്നു. കുളിച്ച്
💬 Comments
View all comments