0%

Chapter Title : മേൽവിലാസം 1 [സിമോണ]

Author : സിമോണ Read All Parts 1246

പാറുവെന്നും പെണ്ണെന്നുമൊക്കെ വിളിക്കും.. മറ്റാരെങ്കിലും അങ്ങനെ വിളിച്ചാൽ ദേഷ്യവും അരിശവും സങ്കടവുമെല്ലാം തോന്നാറുണ്ടെങ്കിലും ആന്റി മാത്രം അങ്ങനെ വിളിക്കുമ്പോൾ എനിക്കെന്തോ... ഒരു വിഷമവും തോന്നാറില്ല.. എന്നല്ല.. അവരങ്ങനെ വിളിക്കുന്നത് രഹസ്യമായി എനിക്കിഷ്ടവുമാണ്...

ഒരു പെൺകുട്ടി വേണമെന്ന് വല്ലാത്ത ആഗ്രഹമായിരുന്നത്രെ ആന്റിക്ക്. പക്ഷെ ആദ്യത്തെ കുട്ടി ആണായതോടെ അങ്കിൾ രണ്ടാമതൊരെണ്ണത്തിനെ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു... ഉള്ള ഒരെണ്ണത്തിനെ നന്നായി വളർത്തിയാൽ മതിയെന്ന ചിന്താഗതിയായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ എന്റെ പെണ്കുട്ടികളുടേതിന് സമാനമായ മുഖവും ശരീരപ്രകൃതിയും കൊണ്ടാവണം ആന്റിക്ക് എന്നെ ഇത്രയധികം പ്രിയപ്പെട്ടതായതും എന്നെനിക്ക് തോന്നാറുണ്ട്. സത്യത്തിൽ എനിക്കും ആന്റി അങ്ങനെ വിളിക്കുന്നതിൽ ഒരു വിഷമവും ഉണ്ടായിരുന്നില്ല.. എന്നാലും ആന്റിയോട് അങ്ങനെ തമാശക്ക് കെറുവിക്കാൻ രസമാണ്.. കെട്ടിപിടിച്ച് ഒരുപാട് ഉമ്മയൊക്കെ തരും...

"നീ അതിനെയൊന്ന് ദേഷ്യം പിടിപ്പിക്കാതെന്റെ രതീ… അവൻ വന്നു ഭക്ഷണം കഴിച്ചോട്ടെ... ഇങ്ങു വാടാ കുഞ്ഞുമോനെ… ചോറ് വേണ്ടെങ്കിൽ വേണ്ട.. ഒരു മൂന്നാലു കരിമീൻ എടുത്തു തിന്നേ...അല്ലെങ്കി ഇതൊക്കെ ബാക്കിയാവും.. നീ വരുമെന്ന് പറഞ്ഞത് കാരണാ വാങ്ങീത് ഇതൊക്കെ... വാ...."

അങ്കിൾ സ്നേഹത്തോടെ വിളിച്ചപ്പോൾ ഞാൻ ആന്റിയെയും ചേട്ടനെയും നോക്കി ചുണ്ടു കോട്ടിക്കൊണ്ട് അങ്കിളിന്റെ അരികിലുള്ള ചെയറിലേക്കമർന്നു... ചേട്ടൻ ചിരിച്ചുകൊണ്ട് പ്ളേറ്റും കരിമീന്റെ പാത്രവും എനിക്കരികിലേക്ക് നീക്കിവെച്ച് എടുത്തു തട്ടിക്കോളാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു… നാണിച്ചുകൊണ്ട് ഞാൻ രണ്ടുകഷ്ണം കരിമീൻ പാത്രത്തിലേക്ക് വെച്ച് കഴിക്കാൻ തുടങ്ങി... ആന്റീടെ കൈപ്പുണ്യത്തെ കുറിച്ച് ഞാൻ നേരത്തെ പറഞ്ഞല്ലോ... എന്തായാലും അവരെല്ലാവരും ഭക്ഷണം കഴിഞ്ഞ് എഴുനേൽക്കുമ്പോഴേക്ക് നാലു കഷ്ണം കരിമീൻ എന്റെ വയറ്റിലെത്തിയിരുന്നു....

ഭക്ഷണം കഴിഞ്ഞ് സുരേഷേട്ടൻ എന്തോ പരീക്ഷയുടെ പേപ്പറുകളൊക്കെ നോക്കാനിരുന്നപ്പോൾ ഞാൻ മെല്ലെ ഹാളിലെ സോഫയിൽ ടി വി കാണാൻ ചെന്നിരുന്നു.... അല്പസമയം കഴിഞ്ഞപ്പോൾ അങ്കിളും പിറകിലെ വാതിലൊക്കെ അടച്ച് എന്റെ അടുത്തേക്ക് വന്നു.. ആന്റി അപ്പോഴും അടുക്കളയിൽ പാത്രം കഴുകുന്ന തിരക്കിലായിരുന്നു. സോഫയിൽ എനിക്കരികിൽ വന്നിരുന്ന് പതിയെ എന്റെ ഷോൾഡറിലൂടെ കൈ ചുറ്റി അങ്കിളെന്നെ തന്റെ ശരീരത്തിലേക്കടുപ്പിച്ച് നെറുകയിൽ ചുംബിച്ചു..

"ആന്റി അങ്ങനൊക്കെ വിളിക്കും. അതുകേട്ട് നീ വിഷമിക്കൊന്നും വേണ്ട കേട്ടോ കുഞ്ഞൂ. അവൾക്ക് ഒരു പെൺകുട്ടി വേണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു

💬 Comments

View all comments