Chapter Title : മേൽവിലാസം 2 [സിമോണ]
എടുത്തു വെച്ചേക്കുന്നേ ന്നോ... ഇന്നത്തെ ദിവസം ഇങ്ങോട്ടു കണ്ടില്ലല്ലോ ന്നു പറഞ്ഞു ഞാൻ.. അങ്കിളിനോട്... അങ്കിൾ ഇത്രനേരം നിന്നെ കാത്തിരുന്നു. പിന്നെ ഷുഗറിന്റെ മരുന്ന് കഴിക്കേണ്ട കാരണം ഇപ്പൊ ദേ ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയെ ഉള്ളു... സുരേഷാണേൽ അവന്റെ ഏതോ ഫ്രണ്ടിന് എന്തോ ആക്സിഡന്റായി ന്നു പറഞ്ഞ് ഫോൺ വന്ന് അങ്ങോട്ട് പോയി.... ചിലപ്പോ രാത്രിയാവും വരാനെന്ന് പറഞ്ഞു."
അതുകേട്ടതും എനിക്കാകെ വല്ലാതെയായി... അപ്പൊ ഇനി എന്റെ കിടപ്പ്???
എങ്കിലും ഞാൻ ആ വല്ലായ്ക പുറമെ കാണിച്ചില്ല... എന്തൊക്കെയായാലും സുരേഷേട്ടന്റെ വീട്ടിലല്ലേ.. ആ ഒറ്റ കാരണം കൊണ്ടുതന്നെ ഞാൻ തികച്ചും സന്തുഷ്ടയായിരുന്നു... അതു മാത്രമല്ല.. രതിയാന്റിയുടെ മുഖത്തും ഞാൻ അങ്ങോട്ടുവന്നതിന്റെ സന്തോഷം നിറഞ്ഞുനിന്നിരുന്നു.അല്ലെങ്കിലും ഞാനെന്നുപറഞ്ഞാൽ അവർക്ക് ജീവനാണെന്ന് ഞാൻ മുൻപേ പറഞ്ഞിരുന്നല്ലോ..
വീട്ടിലേക്ക് കയറിയതും ചിക്കന്റെയും വറുത്ത മീനിന്റെയുമെല്ലാം വാസന എന്റെ വായിൽ വെള്ളം നിറച്ചു.... മമ്മി വല്ലപ്പോഴും ഒരിക്കൽ റേഷൻ പോലെയേ അതൊക്കെ തരു.... അതും ഒരു കഷണത്തിൽ കൂടുതൽ ഇല്ല.... ചിക്കനൊക്കെ കഴിക്കുന്നത് കാരണമാണ് എന്റെ മുലകൾ വളരുന്നതെന്നാണ് മമ്മിയുടെ കണ്ടുപിടുത്തം...
എന്നുവെച്ചാൽ ലോകത്തുള്ള ആണ്കുട്ടികളൊന്നും ചിക്കൻ കഴിക്കാറില്ലല്ലോ!!!!
"ഞാൻ വീട്ടീന്ന് ഇത്തിരി കഴിച്ചതാ... മമ്മി നിര്ബന്ധിച്ചപ്പോ... ഇനിം ഞാൻ കഴിച്ചുന്നു അറിഞ്ഞാൽ മമ്മി കൊല്ലും.. ഇതൊന്നും കഴിച്ച് ഇനിം വണ്ണം വെപ്പിക്കരുതെന്നാ ഓർഡർ.."
ഞാൻ മൂക്കുവിടര്തി മണം പിടിച്ചുകൊണ്ട് രതിയാന്റിയുടെ അടുത്തേക്ക് ചെന്നു.
എന്റെ സംസാരം കേട്ടതും ആന്റി മനോഹരമായി ചിരിച്ചുകൊണ്ട് എന്നെ ചേർത്തുപിടിച്ചു.... ആന്റിയെപ്പറ്റി അല്പമൊക്കെ ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ... എങ്കിലും ഇനിയൊരുപക്ഷേ എന്റെ അങ്ങോട്ടുള്ള ജീവിതത്തിൽ അവരൊരു സുപ്രധാന
💬 Comments
View all comments