0%

Chapter Title : മേൽവിലാസം 2 [സിമോണ]

Author : സിമോണ Read All Parts 2.5K

ചുണ്ടുകളെ വായിലേക്ക് വലിച്ചെടുത്ത് കടിച്ചു നുണഞ്ഞു.... എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീരൊഴുകുന്നുണ്ടായിരുന്നു....

"നീ എന്റെയാ... ഇനിമുതൽ എന്റെ ഭാര്യ ഞാൻ പറയുന്നത് പോലൊക്കെ നടക്കണം... അതുപോലെയെ നടക്കാവൂ.. കേട്ടോടി...."
ഞാൻ സന്തോഷത്തോടെ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി....

"ഹ്മ്മ്...... ഇനി എന്റെ മോളുട്ടി പൊയ്ക്കോ ... നേരം വെളുത്തു തുടങ്ങി..... ക്‌ളാസിൽ പോവേണ്ടതല്ലേ...
അല്ല!! നീയെന്തിനാ എന്നും ആ ഡ്രൈവറുടെ കൂടെ കാറിൽ പോകുന്നത്???? നിനക്ക് എന്റെ കൂടെ ബസിൽ വന്നൂടെ... നിന്റെ ക്ലാസ്സിന്റെ അടുത്തല്ലേ എന്റെ ഇൻസ്റ്റിറ്റിയൂട്ടും... നമുക്ക് ഒന്നിച്ചു പോകാമല്ലോ...."

"എനിക്ക് അതാ ഇഷ്ടം ഏട്ടാ... പക്ഷെ മമ്മി സമ്മതിക്കില്ല....എന്റെ ശരീരം ഇങ്ങനെ ആയതുകാരണം വേറെ ആണുങ്ങളൊക്കെ എന്നെ കയറിപ്പിടിക്കുമെന്നൊക്കെ പറഞ്ഞ്... മമ്മിക്ക് വല്ലാത്ത അസൂയയാ... അല്ലപിന്നെ...."
സത്യത്തിൽ ഏട്ടനോടൊപ്പം ബസിൽ ക്ലാസ്സിലേക്ക് പോകാൻ പറ്റുമായിരുന്നെങ്കിൽ എന്ന് ഞാൻ ആ നിമിഷം വല്ലാതെ ആഗ്രഹിച്ചുപോയി..... അങ്ങനാണേൽ ദിവസം മുഴുവൻ ഏട്ടന്റെ കൂടെ തന്നെ കഴിയാമായിരുന്നു....

"ഹ്മ്മ്.... അത് സാരമില്ല... അത്.... അത് ഞാൻ ശരിയാക്കിക്കോളാം.... ഇന്നെന്തായാലും നീ ഡ്രൈവറുടെ കൂടെ പൊയ്ക്കോ... നാളെ മുതൽ നിന്നെ ഞാൻ കൊണ്ടുപോകും.... എനിക്കിഷ്ടമുള്ളതുപോലെ.... പോരെ...."
ഏട്ടൻ ഒരു നിമിഷം എന്തോ ആലോചിച്ചുറപ്പിച്ചുകൊണ്ട് എന്റെ ഷോള്ഡറില് കൈവെച്ചു...

"സത്യം???..."
ഞാൻ അതിശയത്തോടെ ചോദിച്ചു...

"സത്യം!!!...."
ഏട്ടനെന്റെ തലയിൽ കൈവെച്ചു പറഞ്ഞു.... എന്റെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു.... പൊട്ടിചിരിച്ചുകൊണ്ട് ഞാൻ ഏട്ടനെ വീണ്ടും വീണ്ടും പുണർന്നു....

"മതിയെടി പെണ്ണെ... നേരം നന്നായി വെളുത്തു... ആരേലും കാണും നമ്മുടെ പ്രേമരംഗങ്ങൾ.... "

"കണ്ടോട്ടെ... കണ്ടിട്ട് നാടൊട്ടുക്ക് പറഞ്ഞുനടന്നോട്ടെ... ഞാനും ഏട്ടനും പ്രേമത്തിലാണെന്ന്... സത്യമല്ലേ അത്... പിന്നെന്താ...."

💬 Comments

View all comments