0%

Chapter Title : മേൽവിലാസം 2 [സിമോണ]

Author : സിമോണ Read All Parts 916

മനസ്സിൽ പറഞ്ഞു...
ക്യാനഡയിൽ മിക്ക വീക്കെൻഡ്‌സും എവിടെയെങ്കിലുമൊക്കെ പാർട്ടികളായിരിക്കും... ചിലപ്പോൾ ഞങ്ങളുടെ അല്ലെങ്കിൽ മറ്റാരുടേയെങ്കിലുമൊക്കെ വീടുകളിലോ ഹോട്ടലിലോ മറ്റോ..... എന്തായാലും മിക്കവാറും എല്ലാ വീക്കെൻഡ്‌സും പാർട്ടി കാണും.... അന്ന് മമ്മിയുടെയും ചേച്ചിയുടേയുമൊക്കെ വേഷവും മറ്റുള്ളവരുടെ മുൻപിലുള്ള കുഴഞ്ഞാടലും കാണണം... ദേഷ്യമായിരുന്നു എനിക്ക്... അവിടത്തെ പല ആണുങ്ങളും മമ്മിയുടെയും ചേച്ചിയുടേയുമൊക്കെ അരക്കെട്ടിലൂടെ കയ്യും ചുറ്റി നിന്ന് സൊള്ളുന്നതും ഒന്നിച്ചു കള്ളുകുടിക്കുന്നതുമൊക്കെ കാണുമ്പോൾ.... പപ്പയ്ക്ക് അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു... അറപ്പായിരുന്നു എനിക്കതൊക്കെ... അതുകൊണ്ടുതന്നെയാണ് എനിക്കവിടെ നില്ക്കാൻ ഇഷ്ടമില്ലാത്തതും... പപ്പാ ഇതൊക്കെ കണ്ടിട്ടും ഒന്നും മിണ്ടാത്തതിലായിരുന്നു ആദ്യമൊക്കെ എനിക്ക് അതിശയം... പക്ഷെ പിന്നീടാണ് മനസ്സിലായത് പപ്പയ്ക്ക് മമ്മി കൂടാതെ വേറേം പല ഗേൾ ഫ്രെണ്ട്സുമുണ്ടെന്ന്... മമ്മിയ്ക്കും അതൊക്കെ അറിയാമെന്ന് ചേച്ചിയും പറഞ്ഞിട്ടുണ്ട്....

അത് അവിടത്തെ കൾച്ചറാണത്രേ... അങ്ങനെയൊക്കെയാണ് പരിഷ്‌കൃത ജീവിതമെന്നാണ് അവരുടെയെല്ലാം കണ്ടുപിടുത്തം... അതിനെയെല്ലാം കണ്ണും പൂട്ടി അംഗീകരിക്കാൻ എനിക്കെന്തോ തീരെ പറ്റുന്നുണ്ടായിരുന്നില്ല... ഇവർക്കെല്ലാം എന്നോടിത്ര വൈരാഗ്യം വളരാനുള്ളതിന്റെ യഥാർത്ഥ കാരണം എന്റെയീ പിന്തിരിപ്പൻ ചിന്താഗതികളാണെന്നാണ് ചേച്ചി പറയുന്നത്.... ഇപ്പൊ എന്റെ ശരീരഘടനയിൽ വന്നുകൊണ്ടിരുന്ന മാറ്റങ്ങൾ ആ വിരോധത്തിന്റെ ആഴം ഒന്നുകൂടി കൂട്ടിയിരിക്കുന്നുവെന്നു മാത്രം....
നല്ല ബെസ്റ്റ് പപ്പയും മമ്മിയും!!!!...

"എനിക്ക് നൂറുവട്ടം സമ്മതമാണ്... അല്ലെങ്കിലും മമ്മിയ്ക്കും ചേച്ചിക്കുമൊന്നും ഇവിടെ നില്ക്കാൻ വലിയ ഇഷ്ടമില്ലെന്ന് എനിക്കറിയാം... നിങ്ങൾ ഇങ്ങനെ ഫ്രസ്ട്രേറ്റഡായി എനിക്കുവേണ്ടി കഷ്ടപ്പെട്ട് ഇവിടെ നിൽക്കുന്നതിൽ എനിക്കും അത്ര അഭിപ്രായമൊന്നുമില്ല... രതിയാന്റിക്ക് ഞാൻ അവിടെ നിൽക്കുന്നത് ഇഷ്ടമാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട്... മമ്മിയ്ക്ക് അതിൽ വിഷമമൊന്നുമില്ലെങ്കിൽ....."

ഞാൻ പാതിയിൽ നിർത്തി മമ്മിയുടെ മുഖത്തേക്ക് നോക്കി... ആ മുഖത്ത് കാലങ്ങൾക്ക് ശേഷം തെളിഞ്ഞുനിന്നിരുന്ന തിളക്കം കണ്ടപ്പോൾ ഞാൻ അതിശയിച്ചുപോയി...
ഇത്രവലിയ ഭാരമായിരുന്നോ ഞാൻ ഇവർക്കെല്ലാം ഇത്രയും കാലം????

വൈകുന്നേരം ഭക്ഷണം കഴിക്കാൻ നേരം അല്പമൊന്നു എന്തെങ്കിലുമൊക്കെ വാരിത്തിന്ന് ഞാൻ വേഗമെഴുനേറ്റു...

"ഇതെന്താ?? മതിയോ നിനക്ക്??? രതിച്ചേച്ചി അവിടെ വല്ലതും ഉണ്ടാക്കി വെച്ചിട്ടുണ്ടാവുമല്ലേ.. എനിക്കറിയാം... അതാ അവിടേയ്ക്കോടൻ ഇത്ര തിടുക്കം...."
അത് പറയുമ്പോൾ മമ്മിയുടെ സ്വരത്തിൽ സാധാരണ കാണാറുളളപോലെ ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല... എന്നുമാത്രമല്ല ചെറിയതോതിൽ പുഞ്ചിരിയുമുണ്ടായിരുന്നു.... ക്യാനഡയിലേക്ക് പോകാൻ ഇത്രയധികം വീർപ്പുമുട്ടി നിൽക്കുകയായിരുന്നു അവരെന്ന് എനിക്കറിയില്ലായിരുന്നു...

💬 Comments

View all comments