Chapter Title : മേൽവിലാസം 2 [സിമോണ]
അസൈന്മെന്റുകളുമെല്ലാം വാർ ഫുട്ട് ബേസിസിൽ തീർക്കുന്നത് കണ്ടപ്പോൾ മമ്മിപോലും അതിശയപ്പെട്ടു പോയിക്കാണണം...
"ആഹാ... അപ്പൊ നിനക്ക് ഇതൊക്കെ നേരത്തിനും കാലത്തിനും ചെയ്യാനൊക്കെ അറിയാം അല്ലേടാ... ഞാൻ പറയുമ്പോ മാത്രമേ മുറുമുറുക്കലും മടിപിടിക്കലുമൊക്കെ ഉള്ളു... ആ രതിച്ചേച്ചി പറഞ്ഞാൽ ഒക്കെ നല്ലകുട്ടിയായി അനുസരിച്ചോളും....എന്നാൽ പിന്നെ ഇനിയങ്ങോട്ട് നീ അവിടെ തന്നെ നിന്നോ... ഞങ്ങള് ക്യാനഡയ്ക്ക് പൊയ്ക്കോളാം... അല്ലെങ്കിലും അവിടത്തെ ബിസിനസ്സ് ഒറ്റയ്ക്ക് നോക്കാൻ പറ്റില്ലെന്ന് പറഞ്ഞ് പാപ്പാ കിടന്ന് ബഹളമാണ് എന്നും... നിന്റെ ചേച്ചിയ്ക്കും അവിടെ നില്ക്കാൻ തന്നെയാ ഇഷ്ടം... നിനക്കല്ലേ അവിടെ ഒട്ടും പിടിക്കാത്തത്.."
പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ഗ്ലാസ് ഹോർലിക്സുമായി വന്ന മമ്മി എനിക്കരികിലിരുന്ന് പറയുന്നത് കേട്ടപ്പോൾ സത്യത്തിൽ എനിക്കൊരല്പം അത്ഭുതം തോന്നാതിരുന്നില്ല... ഇങ്ങനെയൊരു കുശലം പറച്ചിലൊക്കെ എത്രയോ കാലങ്ങൾക്ക് ശേഷമാണ് മമ്മിയിൽനിന്ന്... അപ്പൊ സ്വാഭാവികമായി അത്ഭുതം തോന്നുമല്ലോ...
"ഞാൻ അവിടെ നിന്നോളാം.... അല്ലേലും ആന്റിക്ക് നന്നായി പഠിപ്പിക്കാനറിയാം... മമ്മീടെ പോലെയല്ല... ഡൗട്സ് ഒക്കെ ബുക്ക് റെഫർ ചെയ്ത ക്ലിയറാക്കി തരും... അങ്കിളിനും നല്ല നോളേജുണ്ട് എല്ലാ കാര്യത്തിലും...."
എന്റെ അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടപ്പോൾ മമ്മി കെറുവിച്ചു...
"എന്നാൽ പിന്നെ നീ അവിടെ നിന്നോ ന്നെ... ആരായിപ്പോ തടയുന്നെ??? ഞങ്ങൾക്ക് ഒരു വിരോധവുമില്ല... നിനക്ക് സമ്മതമാണേൽ ഞങ്ങളങ് പൊയ്ക്കോളാം... ഒന്നുമില്ലെങ്കിൽ ഇവിടെ ഉള്ള ഓരോന്നിന്റെ നോട്ടവും ഭാവവുമൊന്നും കാണണ്ടല്ലോ... കൾച്ചറില്ലാത്ത വർഗ്ഗങ്ങളാ ഇവിടെയൊക്കെ...."
"ഉവ്വ്.... കുന്തമാണ്...."
ഞാൻ അമർഷത്തോടെ മനസ്സിൽ പറഞ്ഞു...
ക്യാനഡയിൽ മിക്ക വീക്കെൻഡ്സും എവിടെയെങ്കിലുമൊക്കെ പാർട്ടികളായിരിക്കും... ചിലപ്പോൾ ഞങ്ങളുടെ അല്ലെങ്കിൽ മറ്റാരുടേയെങ്കിലുമൊക്കെ വീടുകളിലോ ഹോട്ടലിലോ മറ്റോ..... എന്തായാലും മിക്കവാറും എല്ലാ വീക്കെൻഡ്സും പാർട്ടി കാണും....
💬 Comments
View all comments