0%

Chapter Title : മെമ്മറീസ് 2 [Callisto]

Author : Kambikathakal Read All Parts 221

ഇവിടെ!. (തെല്ലൊരാശ്ചര്യവും സന്തോഷവും നിറഞ്ഞ സ്വരത്തിൽ )

കിച്ചു : അതെന്താ പ്രെകാശേട്ട ഞങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ വരാൻ പാടില്ലേ.

പ്രെകാശ് : അയ്യോ! അങ്ങനല്ല കുഞ്ഞേ നിങ്ങൾ ലെണ്ടണിലോ മറ്റോ അല്ലായിരുന്നോ. പിന്നെ ഒരു മുന്നറിയിപ്പുമില്ലാതെ വന്നതുകൊണ്ട് ചോയിച്ചതാ.മക്കൾ വണ്ടി അകത്തോട്ട് എടുത്തോ.ഞാൻ വീടിന്റെ താക്കോലുമെടുത്തിപ്പോ വരാം.

കിച്ചു വണ്ടിയോടിച്ചു പോർച്ചിലേക്കു കേറ്റി. അവരിരുവരും വണ്ടിയിൽനിന്നുമിറങ്ങി. എന്നാലപ്പോഴും നിള അവനോടൊന്നും സംസാരിച്ചില്ല എന്ന് മാത്രമല്ല ഒന്ന് നോക്കിയപോലുമില്ല. അവൾ എന്തൊക്കെയോ പിറുപിറുത്‌കൊണ്ടുനിന്നു. അപ്പോഴാണ് പ്രെകാശൻ അങ്ങോട്ട്‌ വന്നത്, ഒരുകയ്യിൽ വീടിന്റെ കിയുമുണ്ട്.

പ്രെകാശ് നേരെ പോയി വീടുതുറന്നു, ശേഷം നിളയുടെ അടുക്കലേക്കു വന്നു. " ഇതാ മോളെ വീടിന്റെ താക്കോൽ. മോൾക്ക് എന്നെ ഓർമ്മയുണ്ടോ. ഒന്നോ രണ്ടോ തവണയല്ലേ എന്നെ കണ്ടിട്ടുള്ളു. " "എനിക്കോർമ്മയുണ്ട് ചേട്ടാ. അതുമല്ല ഇവൻ ആകെ കൂടെ എന്നോട് നാട്ടിലെ കാര്യമായി പറയാറുള്ളത് ചേട്ടന്റെ കാര്യം മാത്രമാ. "

കിച്ചുവിന്റെ നേരെ നോക്കി നിള പറഞ്ഞു. ശേഷം ബാഗുമെടുത്തു വീട്ടിനുള്ളിലേക്ക് പോയി. പോകുന്നതിനു മുന്നേ അവനെ നോക്കി പേടിപ്പിക്കാനുമവൾ മറന്നില്ല. "അല്ല കുഞ്ഞേ നിളകുഞ്ഞിനു എന്തുപറ്റി. ഞാൻ കണ്ടപ്പോൾ മുതൽ കാണുന്നതാ എന്തോ ഒരു വശപിശക്പോലെ " "അതൊന്നുമില്ല പ്രെകാശേട്ട വരുന്നവഴിക്കു ഞാൻ അവളെയൊന്നു പേടിപ്പിച്ചതാ. മിക്കവാറും ഇന്നെന്റെ ശവമെടുക്കും "

ഞങ്ങളുടെ ഇടയിൽ ആരോചകമായ ഒരു നിശബ്ദത പടർന്നു പിടിച്ചു. " എല്ലാവരും തറവാട്ടിൽ പോയെന്നു നിനക്കറിയാമായിരുന്നോ കിച്ചു " പ്രേകശാന്റെ ശബ്ദത്തിൽ ഒരു സീരിയസ്നെസ്സ് കലർന്നിരുന്നു. എന്നാൽ കിച്ചുവിൽ നിന്നും ഒരുതരത്തിലുള്ള മറുപടിയും ഉണ്ടായില്ല.അവൻ ദൂരേക്ക് നോക്കികൊണ്ട്‌ നിന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. " ശെരി,, നീ അകത്തേക്ക് പൊക്കോ. നമുക്ക് പിന്നെ സംസാരിക്കാം " അത്രെയും പറഞ്ഞു പ്രകാശ് ഔട്ട്‌ഹൗസിലേക്ക് പോയി. കിച്ചു വീട്ടിനകത്തേക്കും.

വീട്ടിനക്കത്തേക്ക് കയറിയ കിച്ചു ഒരുനിമിഷം അവിടെ നിന്നു പിന്നെ ഒരു ഡീപ്പ് ബ്രെത്ത് എടുത്തു. എവിടെനിന്നോ അവന്റെ മനസ്സിൽ പതിയെ സമാധാനം നിറയുന്നുണ്ടായിരുന്നു. അവിടെയെങ്ങും നോക്കിയിട്ട് നിളയെ കാണുന്നുണ്ടായിരുന്നില്ല. അവൻ പതിയെ സ്റ്റേയർ കയറി അവന്റെ റൂമിലേക്ക്‌ നടന്നു. ചാരികിടന്ന ഡോർ പതിയെ തുറന്നവൻ

💬 Comments

View all comments