Chapter Title : മെമ്മറീസ് 2 [Callisto]
ഭയവും ജെനിപ്പിച്ചു. മുൻപ് ഒരുതവണ മാത്രമാണ് അതുപോലെ അവൾ അവനെ കണ്ടത് അന്ന് അവനുണ്ടാക്കിയ പ്രേശ്നങ്ങൾ ചെറുതല്ലായിരുന്നു. നാട്ടിലേക്കു വരാൻ അവനെ നിർബന്ധിച്ചത് ഒരു നല്ല ഐഡിയ അല്ലായിരുന്നു എന്നുപോലുമവൾക്ക് തോന്നി.
വണ്ടിയോടിക്കുവാണെങ്കിലും അവന്റെ ശ്രെദ്ധ ഡ്രൈവിങ്ങിലല്ല എന്നവൾക്ക് മനസിലായി, വണ്ടിയുടെ വേഗത വർധിക്കുന്നത് അവന്റെയുള്ളിലെ സംഘർഷത്തിന്റെ അളവ് വ്യെക്തമാക്കുന്നുണ്ടായിരുന്നു.വണ്ടിയുടെ വേഗത വർധിക്കുന്നതിൽ നിളക്ക് നല്ല പേടിയുണ്ടായിരുന്നു.വണ്ടിയുടെ വേഗത വളരെയേറെ കൂടുന്നുണ്ടായിരുന്നു. കിച്ചുവിന്റെ കയ്യുകൾ സ്റ്റിറിങ് വീലിൽ മുറുകുന്നുണ്ടായിരുന്നു.
"കിച്ചു....... പ്ലീസ്, പതിയെ പോ. എനിക്ക് പേടിയാകുന്നു. കിച്ചു പ്ലീസ് സ്റ്റോപ്പ്....കിച്ചൂ....കൃഷ്ണ സ്റ്റോപ്പ് ദി ഫക്കിങ് കാർ..."
നിള അലറുകയായിരുന്നു. അവൻ വേഗം സഡൻ ബ്രേക്ക് ചെയ്യ്തു. മെയിൻ റോഡിൽനിന്നും ആളൊഴിഞ്ഞ ഒരിടവഴിയിലേക്ക് വണ്ടി അപ്പൊ കയറിയിരുന്നത്. അതിനാൽ തന്നെ അവിടെ അവരുടെവണ്ടിയൊഴിച്ചു മറ്റൊരുവണ്ടിയുമവിടെയില്ലായിരുന്നു.
വണ്ടിനിന്നതിനു ശേഷമാണ് എന്താണ് നടന്നതെന്നു അവനു ബോധമുണ്ടായതു . അവൻ നിളയെനോക്കി . വിറക്കുന്ന കരങ്ങൾ തന്റെ നെഞ്ചിൽ ചേർത്തു തന്റെ മനസ്സിനെ ശാന്തമാക്കാൻ ശ്രേമിക്കുകയായിരുന്നവൾ. അവളുടെ ശ്വാസഗതി അപ്പോഴും നേരെയായിരുന്നില്ല. അവളുടെ മുഖം കണ്ടാലേയറിയാം അവൾ നന്നേ പേടിചിരുന്നു. അവൾക്കൊന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല നിള വിൻഡോ താഴ്ത്തി വെളിയിലേക്ക് നോക്കിയിരുന്നു.
"Sorry" കിച്ചു അവളിരുന്ന വശത്തേക്ക് നോക്കി പറഞ്ഞു. എന്നാലവളിൽനിന്നുമൊരു മറുപടിയുണ്ടായിരുന്നില്ല. കിച്ചു പിന്നെയൊന്നും പറയാതെ വണ്ടിയെടുത്തു. ഇത്തവണ സ്പീഡ് കുറച്ചാണവൻ വണ്ടിയൊടിച്ചത്.
ഒരു ഇരുപതു മിറ്റിട്ടുകൊണ്ട് അവർ ഒരു വലിയ ഗേറ്റിന്റെ മുന്നിലെത്തി. കാറവിടെ നിർത്തി കിച്ചു നിളയിരുന്ന സൈഡിലേക്ക് നോക്കി അവളപ്പോഴും പുറത്തേക്കു നോക്കി നിൽക്കുവായിരുന്നു. അവനൊന്നും മിണ്ടാതെ വണ്ടിയിനിന്നുമിങ്ങാൻ ഒരുങ്ങിയതും ആ വലിയ ഗേറ്റ് അവർക്കുമുന്നിൽ തുറക്കപ്പെട്ടു. ഒരു പത്തു നാല്പതു വയസു തോന്നിക്കുന്ന ഒരാൾ വണ്ടിക്കുമുന്നിലേക്ക് വന്നു.
"പ്രെകാശേട്ടൻ " അയാളെകണ്ടതും കിച്ചു പറഞ്ഞു. അവൾ പറഞ്ഞത് കെട്ട് അവളും അവിടേക്കു നോക്കി.
(പ്രെകാശ് കിച്ചുവിന്റെ വീട്ടിലെ ഒരു-ഓൾ-ഇൻ ഓൾ ആയിരുന്നു. കിച്ചുവിന്റെ അച്ഛന്റെ വിശ്വസ്ഥൻ. ഒരു പത്തു ഇരുപത്തഞ്ചു വർഷമായി അദ്ദേഹം ഇവരുടെ കൂടെത്തന്നെയുണ്ട്. കല്യാണമൊന്നും കഴിച്ചില്ല. വീട്ടിനോട് ചേർന്ന ഔട്ട്‌ഹൌസിൽ തന്നെയാണ് പുള്ളിക്കാരന്റെ താമസവും )
പ്രെകാശ് : അല്ല ഇതാരൊക്കെയാ നിങ്ങളെന്താ
💬 Comments
View all comments