Chapter Title : മെമ്മറീസ് 2 [Callisto]
ആ ശെരി, ഞാൻ പാർക്കിങ്ങിലുണ്ട് ഇപ്പോവരാം, ഓക്കേ.... " അത്രയും പറഞ്ഞഅങ്കിൾ ഫോൺ കട്ട് ചെയ്തു ഞങ്ങളുടെ നേരെ തിരിഞ്ഞു. "മക്കളെ ഞാൻ പോട്ടെ, ഒരു ഇമ്പോര്ടന്റ്റ് മീറ്റിംഗുണ്ട് അതിന്റെ ആളുകളെല്ലാം മുകളിൽ വെയ്റ്റിങ്ങാണ്.അതാ ഞാൻ രാവിലെതന്നെ ഇങ്ങോട്ട് വന്നത്. തറവാട്ടിലേക്കു ഞാൻ എന്തായാലുമിറങ്ങുന്നുണ്ട്. "
നിള : " എന്നാ ശെരിയങ്കിളെ ഞങ്ങളുമിറങ്ങുവാ. "
അത്രയും പറഞ്ഞു റഹീം ഹോട്ടലിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ റഹീം അവരെ തിരിഞ്ഞു നോക്കി. എന്നാൽ അതുവരെ തന്നോട് ചിരിച്ചുകൊണ്ട് സംസാരിച്ച കിച്ചുവിന്റെ മുഖം ദേഷ്യം കൊണ്ടു മുറുകുന്നതയാളറിഞ്ഞു. അതുകണ്ടയുടനെ റഹീം തന്റെ ഫോണെടുത്തു ആർക്കോ കാൾ ചെയ്‌തു നടന്നകന്നു.
റഹീം പോയിട്ടും വണ്ടിയിൽകയറാതെ നിൽക്കുന്ന അവനെ കണ്ടതും. " ഡാ... എന്തു പറ്റി, നീ എന്താ വെളിയിൽ നിൽക്കുന്നെ. " കോ ഡ്രൈവർ സീറ്റിലിരുന്ന നിള കിച്ചുവിനോട് ചോദിച്ചു. എന്നാൽ അവൾക്ക് ഓപ്പോസിറ്റായി അവൻ നിന്നതിന്നാൽ കിച്ചുവിന്റെ മുഖം അവൾക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. "നത്തിങ്, നമുക്ക് പോയാലോ? " അത്രയുംപറഞ്ഞു കിച്ചു പതിയെ വണ്ടയിൽ കയറി, വണ്ടി മുന്നിലേക്കെടുത്തു.
ഹോട്ടലിൽ നിന്നും ഒരു പതിനഞ്ചു കിലോമീറ്റർ അപ്പുറമായിരുന്നു കിച്ചുവിന്റെ വീട്, എന്നാൽ തറവാട്ടിലേക്ക് ഏകദേശം ഒരു 2 ഹൗർ ഡ്രൈവെങ്കിലുമുണ്ടായിരുന്നു.
സിറ്റിയിൽനിന്നുമകന്ന് ഒരു ഗ്രാമപ്രേദേശ ത്തിലായിരുന്നു തറവാട് സ്ഥിതിചെയ്തിരുന്നത്. കിച്ചുവുമായുള്ള വിവാഹത്തിന് ശേഷം നിള കൂടിപ്പോയാലൊരു അഞ്ചോ ആറോ ദിവസം മാത്രമാണ് നാട്ടിലുണ്ടായിരുന്നത്. അതിനാൽത്തന്നെ, തറവാടിനെ കുറിച്ചോ അവിടുത്തെ ആളുകളെ കുറിച്ചോ കൂടുതൽ ഒന്നും തന്നെ അവൾക്കറിയില്ലായിരുന്നു. അവനൊരിക്കൽപോലും അവളോടതിനെക്കുറിച്ച് പറഞ്ഞിട്ടുമില്ല. ആകപ്പാടെ അറിയാവുന്നത് ദേവകിയമ്മ(കിച്ചുവിന്റെ അമ്മ ) തറവാടിനെ കുറിച്ച് പറഞ്ഞ കുറച്ചു കാര്യങ്ങൾ മാത്രം. പിന്നെയവിടുത്തെ മുത്തശ്ശനേയും മുത്തശ്ശിയെയും,തങ്ങളുടെ കല്യാണത്തിന്റെ ടൈമിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ, അവരുമായി ഒരു നല്ല റിലേഷൻ സ്ഥാപിച്ചെടുക്കാനൊന്നും അവൾക്കു കഴിഞ്ഞില്ല, പിന്നെ കല്യാണ ടൈമിലെ സിറ്റുവേഷനും വളരെ മോശമായിരുന്നു.കിച്ചുവിന്റെ അമ്മയും അച്ഛനും ചേട്ടനേയുമൊഴിച്ച് അവൾക്ക് ആ തറവാടും അവിടുത്തെ ആളുകളുമായി ഒരുത്തരത്തിലുള്ള പരിചയവുമില്ലായിരുന്നു.
പക്ഷെ ഇന്ന് തറവാടിന്റെ കാര്യം പറഞ്ഞപ്പോൾ കിച്ചുവിൽ വന്ന ഭവമാറ്റം അവൾ നന്നേ കണ്ടിരുന്നു. അതവളുടെ മനസ്സിൽ ഒരുപാട് സംശയവും
💬 Comments
View all comments