0%

Chapter Title : മെമ്മറീസ് 2 [Callisto]

Author : Kambikathakal Read All Parts 218

. ബാക്കി പിന്നെ പറയാം. അല്ല എനിക്കൊരു ചെറിയ ഡൌട്ട് നീ ഈ വണ്ടിൽ കേറാൻവേണ്ടിയാണോ എന്നെ കെട്ടിയെ? "

" പിന്നല്ലാതെ ബോധമോള്ള ആരേലും നിന്നെ കേറി കെട്ടുവോ." അതുപറഞ്ഞു അവളവിടെകിടന്നു യെക്ഷി ചിരിക്കുമ്പോലെ ചിരിക്കുവായിരുന്നു.വെറുതെ പോയ ബോംബിനെ വിളിച്ചു വരുത്തി പൊട്ടിച്ചതുകൊണ്ട് പിന്നെ ഞാൻ അധികമൊന്നും പറയാതെ ബാഗെല്ലാം വണ്ടിയിൽ വച്ചു, വണ്ടിയിൽ കയറാൻ തുടങ്ങിയപ്പോഴാണ്, റഹിം അങ്കിൾ അങ്ങോട്ട്‌ വന്നത്.

"ആ മക്കളെ നിങ്ങക് ഇറങ്ങുവാണോ?"

അതെ അങ്കിളെ ഞങ്ങളിറങ്ങുവാ.ഞാൻ അകത്തു ചോദിച്ചപ്പോൾ അവര് പറഞ്ഞു അങ്കിൾ ഇപ്പൊ വരില്ലെന്നു, വരാൻ ചിലപ്പോൾ ലേറ്റ് ആവും എന്നും അതാ പിന്നെ ഞങ്ങൾ ഇറങ്ങാന്നു വിചാരിച്ചതു. "

"ഇപ്പൊ കുറച്ചു ദിവസംകൊണ്ട് ഞാൻ ഇത്തിരി ബിസിയാടാ, പുതിയ ഹോട്ടലിന്റെ പണി നടക്കുവാ. അപ്പോ അതിന്റെ കുറെ കാര്യങ്ങളായിട്ട്. അല്ല മോളെ മോളുടെ ഉറക്കം എല്ലാം ശെരിയായോ."

എന്റെയടുത്തു നിൽക്കുന്ന നിളയോടായി അങ്കിളിന്റെ ചോദ്യം. അതിന് ഒരു ചമ്മിയ ചിരി മാത്രമായിരുന്നു അവളുടെ മറുപടി. അതുകണ്ടു അങ്കിൾ ഒന്ന് ചിരിച്ച ശേഷം

"അപ്പൊ ശെരി ഇനി നിങ്ങൾ നേരെ തറവാട്ടിലേക്കല്ലേ? ഞാനും ഇടയ്ക്കങ്ങോട്ടിറങ്ങാം."

"അല്ല അങ്കിൾ തറവാട്ടിലെന്താ? ഞങ്ങൾ വീട്ടിലേക്കു പോകാനായിരുന്നേ. "

"അപ്പൊ നിങ്ങളൊന്നും അറിഞ്ഞില്ലേ. ഞാൻ കഴിഞ്ഞ ദിവസം ജയനെ കണ്ടപ്പൊഴവന പറഞ്ഞേ എല്ലാവരും അങ്ങ് തറവാട്ടിലാന്ന്. നിന്റെ മുത്തച്ഛന് വിഷ്ണുന്റെ കല്യാണം അവിടെ വച്ചു നടത്തണമെന്നും. അങ്ങനെ ഒരു എട്ടു പത്തു ദിവസം കൊണ്ടവരവിടെയാണ്. നിങ്ങളിതൊന്നുമറിഞ്ഞില്ലേ?"

തറവാടിനെ കുറിച്ച് കേട്ടതും എന്റെ മുഖഭാവം മുഴുവനായും മാറുന്നത് നിളയറിഞ്ഞു.അതുവരെ ചിരിച്ചുകൊണ്ടിരുന്ന കിച്ചുവിന്റെ മുഖം ഇരുണ്ടു.

"അതെ അങ്കിളെ ഞങ്ങൾ അവർക്കൊരു കുഞ്ഞു സർപ്രൈസ് കൊടുക്കാന്നു വിചാരിച്ചു അതുകൊണ്ട് ആരോടും വരുന്ന കാര്യം പറഞ്ഞിട്ടില്ല "

അങ്കിളിന്റെ ചോദ്യത്തിന് ഞാൻ എന്തേലും പറയുന്നതിനുമുന്നേ നിള ചാടിക്കേറി ഉത്തരം പറഞ്ഞു. അത് എനിക്കൊരു ആശ്വാസമായിരുന്നു. കാരണം ആ ചോദ്യത്തിന് കൊടുക്കാൻ എനിക്കൊരു ഉത്തരമില്ലായിരുന്നു. ഒരുപക്ഷെ ഞാൻ എന്തെങ്കിലും പൊട്ടത്തരം വിളിച്ചുപറയും എന്നവൾ വിചാരിച്ചു കാണണം.അതുകൊണ്ടായിരിക്കും അവളങ്ങനെ പറഞ്ഞത്.

പെട്ടന്ന് അങ്കിളിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. "

💬 Comments

View all comments