0%

Chapter Title : മെമ്മറീസ് 2 [Callisto]

Author : Kambikathakal Read All Parts 217

പറഞ്ഞു "

അത്രയും പറഞ്ഞു അവർ കീ എനിക്ക് നേരെ നീട്ടി അതും വാങ്ങിച്ചു പിന്നെ മറുത്തൊന്നും പറയാതെ ഞങ്ങൾ പാർക്കിങ്ങിലേക്ക് നടന്നു.

" അതെ കിച്ചു ഈ വണ്ടിയൊക്കെ ഈ എപ്പോഴാ സെറ്റ് ആക്കിയേ ഞാൻ അറിഞ്ഞില്ലാലോ. അല്ല ഏതാ വണ്ടി? "

"അതെ ഇന്നലെ കുറച്ചെങ്കിലും വെളിവ് വേണമായിരുന്നു അതൊക്കെ അറിയണമെങ്കിൽ. അല്ല നീ ഇന്നലെ റഹിം അങ്കിൾനെയെങ്കിലും കണ്ടത് ഓർമ്മയുണ്ടോ. "

"ഏ.. അങ്കിൾ വന്നായിരുന്നോ എപ്പോ ഞാൻ അറിഞ്ഞില്ലാലോ "

"ആ നീ അറിഞ്ഞില്ല എനിക്കറിയാം. അമ്മാതിരി ഉറക്കമല്ലായിരുന്നോ. ആരെങ്കിലും നിന്ന പിടിച്ചോണ്ട് പോയാൽ പോലും നീ അറിയില്ലായിരുന്നു ".

" അങ്ങനെ നീ ഉള്ളപ്പോൾ എന്നെ ആരാ പിടിച്ചോണ്ട് പോവാ. നീ എന്നെ രക്ഷിക്കുലെ. "

"എന്തിനു, കൊണ്ടുപോണെങ്കിൽ പോട്ടെന്നു അങ്ങ് കരുതും. എന്നിട്ട് വേണം നല്ലൊരു പെണ്ണിനെ കെട്ടാൻ "

ഒന്നും മിണ്ടാതെ പല്ലും കടിച്ചുപൊട്ടിച്ചുകൊണ്ട് പോണ അവളെക്കണ്ട എനിക്ക് ചിരിയാണ് വന്നത്.അങ്ങനെ കളിച്ചും ചിരിച്ചും ഞങ്ങൾ വണ്ടിയുടെഅടുത്തെത്തി.

"കിച്ചു ഈസ്‌ ദിസ്‌ ഔർ റൈഡ് "

ഞങ്ങളുടെ നേരെ കിടന്ന ലാൻഡ് റോവർ ഡിഫെൻഡർ, നോക്കി അവൾ ചോതിച്ചു. അതിനു ചിരിച്ചുകൊണ്ട് ഒരു തലയാട്ടൽ മാത്രമായിരുന്നു എന്റെ മറുപടി. ഫുൾ ബ്ലാക്ക് കളർ, പിന്നെ ടയർ ചേഞ്ച്‌ ചെയ്ത് വണ്ടി അൽപ്പം ലിഫ്റ്റ് ചെയ്തിറ്റുണ്ട് എന്നല്ലാതെ വേറെ ഒരു മാറ്റവും വരുത്തിയിട്ടില്ലയിരുന്നു.

എന്റെയും നിക്കിയുടെയും ഡ്രീം ആയിരുന്നു ഈ വണ്ടി. ഇതിനു വേണ്ടി വീട്ടിൽ ഒരുപാടു വഴക്കിട്ടു പട്ടിണി കിടന്നാണ് അവസാനം പപ്പയും അങ്കിളും ചേർന്ന് ഇത് വാങ്ങിതന്നത്. അതെല്ലാം ആലോചിക്കുമ്പോൾ മനസ്സിൽ ഒരു ചെറിയ വേദനയും പിന്നെ കുഞ്ഞു സന്തോഷവും ഉണ്ട്.

നിള അപ്പോഴും വണ്ടിയെ ചുറ്റി നടന്നു നോക്കുവായിരുന്നു. "എന്താടി ഇങ്ങനെ നോക്കുന്നെ " "അതെ ഞാൻ ഈ വണ്ടി ആദ്യമായി കാണുന്നതെപ്പോഴാണെന്നോ, കോളേജിൽ വച്ചായിരുന്നു. അന്നേ എനിക്കീ വണ്ടി ഒരുപാട് ഇഷ്ട്ടപെട്ടതാ. പക്ഷെ എനിക്കൊരിക്കലും ഇതിൽ കേറാൻ പറ്റിയില്ല. നമ്മുടെ കല്യാണം കഴിഞ്ഞിട്ടും ഇതിൽകേറാൻ എനിക്ക് പറ്റില്ല."

"അതെ മതി മതി കഥ പറഞ്ഞത്

💬 Comments

View all comments