Chapter Title : മെമ്മറീസ് 2 [Callisto]
പക്ഷെ ഞാൻ നാട്ടിൽനിന്നും പോയതിനു ശേഷം പിന്നെ ആരുമായും ഒരുത്തരത്തിലുള്ള കോൺടാക്റ്റും ഇല്ല.അതിനു കാരണവും ഞാൻ തന്നെ ആയിരുന്നു. ഒരുത്തരത്തിൽപറഞ്ഞാൽ എന്റെ സെൽഫിഷ്നെസ്സ് ആയിരുന്നു അതിനു കാരണം. എന്റെ പാസ്റ്റും അതിലെ പ്രോബ്ലംസും മറക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു അതിനു വേണ്ടി ഞാൻ കണ്ടെത്തിയ മാർഗം എല്ലാവരെയും എന്നിൽനിന്നും അകറ്റുക എന്നതായിരുന്നു.അതിൽ എന്റെ ഫാമിലിയും ഫ്രെണ്ട്സും എല്ലാവരും ഉണ്ടായിരുന്നു, നിള ഒഴിച്ച് മറ്റെല്ലാത്തിനെയും ഞാൻ എന്നിൽനിന്നും എന്റെ ഓർമകളിൽ നിന്നും മായിച്ചു കളയാൻ ശ്രെമിച്ചു. ബട്ട് ഇൻ ദി ഏൻഡ് ഐ ആം ഹിയർ , വെയർ എവെരിതിങ് സ്റ്റാർട്ടേഡ് .
ഫുഡ് മുന്നിൽ കൊണ്ടു വച്ചെങ്കിലും എനിക്കൊന്നും കഴിക്കാൻ തോന്നിയില്ല. ഓർമകൾ എന്റെ വിശപ്പിനെപോലും കാർന്നുതിന്നിരുന്നു.
" കിച്ചു നീ എന്താ ഒന്നും കഴിക്കാത്തത്, യു ഡിഡന്റ് ലൈക് ദി ഫുഡ് ഓർ സംതിങ്?. "
"ഇല്ല എനിക്ക് എന്തോ വിശപ്പ് തോന്നുന്നില്ല അതാ."
" എന്ത് പറ്റി നിനക്ക് വയ്യേ ഹോസ്പിറ്റലിലെങ്ങാനും പോണോ? "
അവളുടെ സംസാരത്തിൽ ഒരു ചെറിയ പേടി കടന്നുകൂടിയിരുന്നു. പിന്നെ അവളെ കൂടുതലിട്ട് വിഷമിപ്പിക്കാതെ ഞാൻ കുറച്ചു കഴിച്ചുവെന്നുവരുത്തി അവൾ കഴിച്ചുതീരാൻ വെയിറ്റ്ചെയ്തു. അവൾ കഴിച്ചുകഴിഞ്ഞു ഞങ്ങൾ റെസ്റ്റോററ്റിൽ നിന്നും ഇറങ്ങി. നേരെ പോയത് റിസപ്ഷനിലാണ്. ഇന്നലെ ഞങ്ങൾ വന്നപ്പോൾ ഉണ്ടായിരുന്ന അതെ ആളുകൾതന്നെയായിരുന്നു അപ്പോഴും അവിടെയുണ്ടായിരുന്നത്.
" ഹായ് സർ ഗുഡ് മോർണിംഗ്. സോറി സർ ഇന്നലെ ഇന്നലെ നിങ്ങൾ ആരാന്നറിയില്ലായിരുന്നു അതാ റൂം ഇല്ല എന്ന് പറഞ്ഞത്, വീ ആർ റിയലി സോറി ഫോർ ദാറ്റ്."
"നോ പ്ലീസ്,യു ഡോണ്ട് ഹാവ് ടു സെ സോറി, നിങ്ങൾ ഒരു തെറ്റും ചെയ്‌തില്ലല്ലോ. സൊ ഇപ്പൊ ഞങ്ങൾ ചെക്ക്ഔട്ട് ചെയ്യാൻ റെഡിയാണ്. അപ്പൊ അതിന്റെ പേയ്‌മെന്റ് സെറ്റിൽ ചെയ്യാൻ?"
"ഓ.. നോ അതെല്ലാം റെഹിം സർ ഇന്നലെ പറഞ്ഞു ക്ലിയർ ചെയ്തു. സൊ യു ഗയ്‌സ് ഡോണ്ട് ഹാവ് ടു പേ. അ പിന്നെ സർ ഈ കീ മോർണിംഗ് അർജുൻ എന്നാ ഒരാൾ കൊണ്ടുവന്നതാ, ഇത് നിങ്ങള്ക്ക് തരാൻ
💬 Comments
View all comments