Chapter Title : മെമ്മറീസ് 2 [Callisto]
എടാ പട്ടി നിന്നോട് ഞാനൊരു ആയിരം തവണ പറഞ്ഞിട്ടുണ്ട് ആളുകൾക്കു കാണാൻ പറ്റുന്ന സ്ഥലത്തൊന്നും കടിക്കല്ലേ കടിക്കല്ലെന്നു. ബട്ട് യു നെവർ ലിസിൻ, ഡൂ യു." അവൾ അവളുടെ കഴുത്തിലുള്ള ഹിക്കി അവനെ കാണിച്ചു. കിച്ചു നേരത്തെ കടിച്ചപാട് അത്യാവിശം നല്ല പോലെ തെളിഞ്ഞു വന്നിട്ടുണ്ട്. "അതിനു നീയല്ലേ എന്നെ ആദ്യം കടിച്ചത്." അതിന് മറുപടിയായി അവളുടെ ദേഷ്യത്തോടുള്ള ഒരു നോട്ടം മാത്രമായിരുന്നു. സോറി....." "അവന്റെ ഒരു കോറി, പോടാ ഇനിഎന്നെ നീ തൊടനെങ്ങാനും വന്ന, നിന്റെ തൂങ്ങികിടക്കുന്ന കോലങ്ങു ഞാൻ ഓടിച്ചുകളയും,പട്ടി നോക്കിക്കോ " അത്രയും പറഞ്ഞവൾ ബെഡ്റൂമിലേക്ക് പോയി സ്കാർഫ് കൊണ്ട് കഴുത്ത് മറക്കാനുള്ള പണികൾനോക്കുവായിരുന്നു. അവൾ പറഞ്ഞത് കേട്ടു അൽപ്പം പേടിച്ചുപോയ എന്റെ മനസ്സിനെ അവൾ വെറുതെ പറഞ്ഞതായിരുക്കുമെന്ന് പറഞ്ഞു സമാധാനിപ്പിച്ചിട്ടു ഞാനും പതിയെ റൂമിലേക്ക് പോയി.
നിള ബാഗിൽനിന്നെടുത്ത സാധനങ്ങൾ തിരിച്ചുവയ്ക്കുന്ന തിരക്കിലായിരുന്നു. വെറുതെ അവളെ ചൊറിഞ്ഞു പണിവേടിക്കേണ്ട എന്നുവിചാരിച്ചു ഞാൻ വേറെ ഒന്നിനും പോയില്ല. റൂമിലെ എല്ലാം കാര്യവും സെറ്റുചെയ്തു ഒരു 15 മിനിട്സിൽ ഞങ്ങളിറങ്ങി.
" അതെ എനിക്ക് നല്ല വിശപ്പുണ്ട്. ഇന്നലെയും ഒന്നും കഴിച്ചില്ല. നമുക്ക് വല്ലോം കഴിച്ചിട്ട് പോയാൽപ്പോരേ " അവളുടെ ആ ചോദ്യത്തിൽ കാര്യമുണ്ടെന്നെനിക്കും തോന്നി. കഴിഞ്ഞ ദിവസംയാത്രഷീണം കാരണം നേരെ വന്നു കിടന്നതേ ഓർമ്മയുള്ളൂ. അതുകൊണ്ടുതന്നെ ഒന്നും കഴിച്ചിരുന്നില്ല ഇപ്പോഴാണേ അത്യാവിശ്യത്തിന് വിശപ്പുമുണ്ട്.
ഞങ്ങൾ നേരെ ഹോട്ടൽ റെസ്റ്റോറന്റിലേക്കു തന്നെ പോയി. പണ്ട് ഒരുപ്പാട് തവണ കയറിയിറങ്ങിയ സ്ഥലമായതുകൊണ്ട്. സ്ഥലം തിരഞ്ഞുനടക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. പണ്ട് ഞാനും നിക്കിയും, ആദിയും, ഫൈസിയും, അപ്പുവും എല്ലാവരും ഒരുപാട് എൻജോയ് ചെയ്ത സ്ഥലങ്ങളിൽ ഒന്ന് ഇതായിരുന്നു. ( റഹീം അങ്കിളിന്റെ മകനാണ് ഫൈസൽ അഥവാ ഫൈസി. കുട്ടികാലം മുതൽ അവനെ ഫൈസൽ എന്നുതന്നെയായിരുന്നു വിളിച്ചിരുന്നത്, എന്നാൽ ഏതാണ്ട് ആ ടൈമിലാണ് നമ്മടെ DQ വിന്റെ 'ഉസ്താദ് ഹോട്ടൽ ' റിലീസ് ആകുന്നതും. അത് മാത്രമല്ല റഹീം അങ്കിനു ഹോട്ടൽ ബിസിനസ് അതുകൊണ്ടുതന്നെ അന്നുമുതൽ, ഫൈസൽ ഫൈസി എന്നറിയപ്പെട്ടു. ബാക്കിയുള്ളവരെ വളരെ വൈകാതെ ഇൻട്രോടുസ് ചെയ്യുന്നതായിരിക്കും ).
💬 Comments
View all comments