Chapter Title : മെമ്മറീസ് 2 [Callisto]
തുടങ്ങി പക്ഷെ എന്തൊക്കെ ചെയ്തിട്ടും അവളിൽ യാതൊരു ഭവമാറ്റവുമില്ലായിരുന്നു.
ഏഹ്.. ഇവൾ ഇത്ര പെട്ടന്ന് ഉറങ്ങിയോ എന്ന് ചിന്തിച്ചു ഞാനെഴുന്നേറ്റു അവളുടെ മുഖത്തേക്ക് നോക്കി.അല്ല ഉറക്കമല്ല പക്ഷെ പുള്ളിക്കാരി എന്തോ സീരിയസ്സായി ചിന്തിച്ചുകൊണ്ട് കിടപ്പായിരുന്നു.
"കിച്ചു, ഞാനൊരു കാര്യം ചോയിച്ച നീ സത്യം പറയുവോ?"
"എന്നോട് എന്തെങ്കിലും ചോദിക്കാൻ നിനക്കെന്തിനാ ഈ മുഖവര. എന്താ നിനക്കറിയേണ്ടത്?" അവളുടെ കൈവിരലുകളിൽ പിടിച്ചു കളിച്ചുകൊണ്ട് ഞാൻ അവളോടായി പറഞ്ഞു.
"അത്........ നീയും തറവാടുമായി എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?.
അവളുടെ ആ ചോദ്യം ഞാനൊട്ടും പ്രേതീക്ഷിച്ചതായിരുന്നില്ല. കാരണം നിളയൊരിക്കൽ പോലും അങ്ങനുള്ള ഒരു കാര്യവും എന്നോട് ചോദിച്ചിരുന്നില്ല എന്നത് തന്നെയായിരുന്നു.
ചോതിച്ച ചോദ്യത്തിന് കിച്ചുവിൽനിന്നും ഒരു മറുപടി കിട്ടുമെന്ന് അവൾക്ക് യാതൊരുറപ്പുമില്ലായിരുന്നു. പക്ഷെ വർഷങ്ങളായി എന്തോ ഒന്ന് അവന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടെന്നും അവൾക്ക് അറിയാമായിരുന്നു. പക്ഷെ അതവൻ തന്നോട് പറഞ്ഞപോലെ കൂട്ടുകാരന്റെ മരണം മാത്രമല്ലന്നും അതിൽ മറ്റെന്തോ ഉണ്ടെന്നും അവൾക്കുറപ്പായിരുന്നു.
മുൻപ് ഇതൊന്നും അവനോട് ചോതിക്കാത്തത് വെറുതെ കിച്ചുവിനെ പഴയ കാര്യങ്ങൾ ഓർമിപ്പിച്ച് വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ്. പക്ഷെ താൻ അന്ന് ചെയ്തത് ഏറ്റവും വലിയ മണ്ടത്തരമാണെന്ന് അവൾക്കിപ്പോൾ മനസ്സിലായി.ഒരുപക്ഷെ അവന്റെ മനസ്സിനെ അലട്ടുന്ന പ്രേശ്നത്തിനെ കുറിച്ച് മുൻപേ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അവന്റെ മനസ്സിനു ആശ്വാസം നൽകാൻ എന്തെങ്കിലും ചെയ്യാൻ തനിക്കു കഴിഞ്ഞേനെയെന്നു അവൾക്ക് തോന്നി. അങ്ങനെ ചെയ്യാത്തത്തിൽ അവൾക്ക് അവളോടുതന്നെ ദേഷ്യം തോന്നി.
എന്നാൽ അവളുടെ ചോദ്യം കേട്ടിട്ടും മറുപടി ഒന്നും പറയാതെ അലക്ഷ്യമായി ഒഴുകി നടക്കുകയായിരുന്നു അവന്റെ കണ്ണുകൾ. അവനിൽ നിന്നും ഒരു മറുപടി കിട്ടില്ലെന്ന് അവൾ വിചാരിച്ചു.
"കിച്ചു, ഞാൻ നിന്നെ ഒരിക്കലുമതിനു ഫോഴ്സ് ചെയ്യത്തില്ല. നിനക്ക് പറയാൻ തോന്നുമ്പോൾ പറഞ്ഞാൽ മതി "
അത് പറയുമ്പോൾ നിളയുടെ സ്വരത്തിൽ ഒരു ചെറിയ നിരാശ നിഴലിച്ചിരുന്നു. അവൾ ബെഡിൽ നിന്നുമെഴുന്നേറ്റു.
"ഞാൻ താഴേക്കു പോകുവാ ".
എന്നുപറഞ്ഞവൾ അവിടെനിന്നു പോകാൻ തുനിഞ്ഞു. പക്ഷെ കിച്ചു അവളുടെ കയ്യിൽ പിടിച്ചു. അവളെ പോകാൻ അവൻ അനുവദിച്ചിരുന്നില്ല. അവനപ്പോഴും അവളുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല.അവളുടെ മുഖത്തു നോക്കാതെ മറ്റെങ്ങോ നോക്കി അവൻ
💬 Comments
View all comments