Chapter Title : മെമ്മറീസ് 2 [Callisto]
അവനവന്റെ ഭൂതകാലത്തെപറ്റി പറഞ്ഞുതുടങ്ങി. സന്തോഷവും,സങ്കടവുമടങ്ങുന്ന ഓർമകളുടെ താളുകൾ അവൻ അവൾക്കുമുന്നിൽ തുറന്നു.
" തറവാട്ടിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.ഇവിടുന്നു ഏകദേശം ഒരു ടു ഹൗർ ഡ്രൈവുണ്ട് തറവാട്ടിൽ പോവാൻ. കാന്തല്ലൂർ എന്നാ ആ നാടിന്റെ പേര്. തറവാടിന്റേത് പാലക്കൽ......... ഒരു പത്തൻപതു ഏക്കറിന്റെ സെന്ററിൽ നിനക്കുന്ന ഒരു വലിയ എട്ടുകെട്ട്.അതായിരുന്നു ഞങ്ങളുടെ തറവാട്. പിന്നെ അവിടെതന്നെ വലിയൊരുകുളം, പിന്നെയൊരു കാവ്. തെങ്ങ്, മാവ്, നെല്ലി അങ്ങനെ ഒരുപാട്. അവിടം കണ്ടുത്തീർക്കാൻ ഒരുദിവസമൊന്നും പോരാ.ഞങ്ങളുടെ കുട്ടിക്കാലത്തിന്റെ മേജോറിറ്റിയും അവിടെയാണ് ഞങ്ങൾ ചിലവഴിച്ചത്.
തറവാടിന് ഏകദേശം ഒരു അഞ്ഞൂറ് വർഷത്തെയെങ്കിലും പഴക്കം കാണും. ഞങ്ങളുടേത് ഒരു ജെന്മി കുടുംബമായിരുന്നെന്ന് മുത്തശ്ശൻ പണ്ട് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നാട്ടുകാർക്കെല്ലാം തറവാട്ടിലുള്ള എല്ലാവരോടും വല്ലാത്തൊരു ബഹുമാനമായിരുന്നു. പിന്നെ കോടിക്കണക്കിനു രൂപയുടെ ആസ്തിയും. നമ്മുടെ ഇപ്പോഴത്തെ ഈ ബിസിനസ് പോലും മുത്തശ്ശന്റെ മുത്തശ്ശന്റെ കാലത്ത് തുടങ്ങിയതാണ്. അത് ഓരോ ജനറേഷൻ നോക്കി നടത്തിയാണ് ഇപ്പോഴത്തെപോലത്തെ ഒരു വലിയ ബിസിനസ് ഗ്രൂപ്പായിട്ട് പാലക്കൽ ഗ്രൂപ്പ് മാറിയത്. അതുകൊണ്ടുതന്നെ തറവാട്ടിലുള്ള എല്ലാവർക്കും വലിയ ഇൻഫ്ലുവെൻസ് ഉണ്ടായിരുന്നു പൊളിറ്റിക്കലായിട്ടുപോലും. പോലീസുകാരും, മന്ത്രിമാരും, മീഡിയ,അങ്ങനെ, അങ്ങനെ ദി ലിസ്റ്റ് ഗോസ് ഓൺ...
മുത്തശ്ശന്റെ പേര് രാമഭദ്രൻ മുത്തശ്ശി രാഗിണി. അവരെ നീ കണ്ടിട്ടുണ്ടല്ലോ?. അവൻ പറഞ്ഞതെല്ലാം ശ്രെദ്ധയാടെ കേട്ടുകൊണ്ടിരുന്ന നിളയോടായവൻ ചോതിച്ചു. അവൾ അതേയെന്ന ഭാവത്തിൽ തലയാട്ടി.
വയസായെന്നാൽപ്പോലും മുത്തശ്ശനും മുത്തശ്ശിയും പറയുന്നതിൽനിന്നും ആരും അങ്ങോട്ടോ ഇങ്ങോട്ടോ പോവില്ലായിരുന്നു. അങ്ങാനായിരുന്നു അവരുടെ ഒരു പ്രേസൻസ്. മുത്തശ്ശനും മുത്തശ്ശിക്കും മൊത്തം മൂന്ന് മക്കളായിരുന്നു. മൂത്തത് രാമദേവൻ, രaണ്ടാമത്തേത് അച്ഛൻ(ജയദേവൻ ), മൂന്നാമത്തേത് ശ്രീ ദേവി.
വലിയച്ഛന് ബിസിനെസ്സിൽ വലിയ ഇന്ട്രെസ്റ്റ് ഒന്നുമില്ലായിരുന്നു. പുള്ളിക്കാരൻ ഒരു നല്ല എഴുത്തുകാരനായിരുന്നു, കവിതകൾ, കഥകൾ. അതുകൂടാതെ നമ്മുടെ കോളേജിൽ മലയാളം ലെക്ചറർ കൂടിയിരുന്നു വല്യച്ഛൻ .പുള്ളിക്കാരൻ കല്യാണം കഴിച്ചത് സുധ വല്യമ്മയെ. അവർക്കു രണ്ട് മക്കൾ അരുൺ ചേട്ടനും അരുണിമ ചേച്ചിയും. നമ്മൾ തമ്മിലുള്ള കല്യാണം നടക്കുന്നതിനും ഒരു മൂന്ന് വർഷം മുൻപായിരുന്നു അവരുടെ രണ്ടു പേരുടെയും കല്യാണം കഴിഞ്ഞത് . അരുണിമ ചേച്ചി ദുബായിലോ
💬 Comments
View all comments