Chapter Title : മെമ്മറീസ് 2 [Callisto]
പറഞ്ഞത് നീ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. എനിക്ക് അന്നത്തെ,,,,,,,,,, ഇൻസിഡന്റിന് ശേഷം നീ വണ്ടിയോടിക്കുന്നത്തെ പേടിയാ. ഇന്ന് വല്ലതും സംഭവിച്ചിരുന്നെങ്കിലോ "
പറഞ്ഞു തീരുമ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അവളെ പറഞ്ഞിട്ടും കാര്യമില്ല. മുൻപ് ലണ്ടനിൽ വച്ചൊരുദിവസം വഴക്കിട്ടു ഞാൻ വണ്ടിയുമെടുത്തു പോയി. അന്നത്തെ എന്റെ വിഷമവും ദേഷ്യവുമെല്ലാം ഞാനാവണ്ടിയിൽ തീർത്തു. പിറ്റേ ദിവസം ഞാൻ കണ്ണുതുറക്കുന്നത് ഹോസ്പിറ്റലിലാണ്. വണ്ടി ആക്‌സിഡന്റ് ആയി പിന്നെ ഏകദേശം ഒരു മാസം ഒരു കൊച്ചു കുഞ്ഞിനെ കെയർ ചെയ്യുമ്പോലെയാണ് നിളയെന്നെ നോക്കിയത്. അതിന് ശേഷമുള്ള എല്ലാം തവണയും ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ അവളുടെ കണ്ണിലെ പേടിയെനിക്ക് കാണാമായിരുന്നു.
"I am really sorry " അവളുടെ കണ്ണിൽ നോക്കി അത്രമാത്രമാണ് ഞാൻ പറഞ്ഞത്. മറ്റൊന്നും പറയാനെനിക്ക് കഴിഞ്ഞില്ല എന്നതായിരുന്നു സത്യം. ഞാൻ അവളുടെ മടിയിൽ നിന്നുമെഴുന്നേറ്റു, അവൾക്കഭിമുഖമായി ഇരുന്നു. അവളുടെ മുഖം എന്റെ ഇരു കയ്യിലുമായി കോരിയെടുത്തു.
ആ മൃദുലമായ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർത്തു. എന്തോ അപ്പോഴങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്. അവളുടെ കണ്ണുനീരിന്റെ ഉപ്പുരസം ഞങ്ങളുടെ ചുംബനത്തിലും കടന്നുവന്നിരുന്നു. കുറച്ചു നിമിഷത്തിന് ശേഷം ഞാനവളിൽനിന്നും അടർന്നുമാറി അവളെ നോക്കി. അവളുടെ കണ്ണുകളിൽ നിന്നുമപ്പോൾ കണ്ണുനീർ പോയിരുന്നില്ല മറിച്ചു ആ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു.
"എന്താ മേടം ഒരു ഉമ്മക്ക് വേണ്ടിയായിരുന്നോ ഇത്രയും സെന്റിയടി. ഇത് പറഞ്ഞിരുന്നെങ്കിൽ ഞാൻ എപ്പോഴേ തരത്തില്ലായിരുന്നോ.... ദേ നോക്കിയേ മുഖമൊക്കെ ചുവന്നു വരുന്നല്ലോ. എന്താ മോളെ കണ്ട്രോൾ പോയോ?."
"നീ പോടാ കമപ്രാന്താ. കണ്ട്രോൾ ഇല്ലാത്തത് നിനക്കാ അല്ലാതെനിക്കല്ല. എന്നെ ഇപ്പൊ
💬 Comments
View all comments