Chapter Title : മെമ്മറീസ് 2 [Callisto]
അവരെല്ലാവരും.........
അതുവരെ ഒരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടിരുന്ന കിച്ചുവിന്റെ ഭാവം പെട്ടനുമാറി. അവന്റെ ശ്വാസഗതി വളരെ വേഗത്തിലായി, ശരീരം വിയർത്തു, കണ്ണുകളിൽ ചുവപ്പ് പടർന്നു, ശരീരം വലിഞ്ഞുമുറുകി, അവന്റെ മുഖത്തു ഭയവും, സങ്കടവും, ദേഷ്യവും തുടങ്ങിയ വികാരം നിറഞ്ഞു തുടങ്ങി.......
തല ഇടത്തേക്കും വലത്തേക്കും വെട്ടിച്ചുകൊണ്ട് അവന്റെ അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. " ഞാനാ,,,,,,, ഞാൻ കാരണമാ. ഞാനാ അവരോടവിടെ വരാൻ പറഞ്ഞത്,,, "
കിച്ചുവിന്റെ പെട്ടന്നുള്ള ഭാവ മാറ്റം നിളയെ വല്ലാതെ ഭയപ്പെടുത്തി. അവന്റെ കണ്ണുകളെ ഭയമെന്ന വികാരം പതിയെ കീഴ്പ്പെടുത്തുന്നതവൾ കണ്ടു. ഇനിയുമിതു തുടർന്നാൽ അവന്റെ മനോനില തെറ്റുമെന്ന് പോലുമവൾ ഭയപ്പെട്ടു.
കിച്ചു,,,,, കിച്ചു,,,,,, അവന്റെ മുന്നിലിരുന്നു അവനെ അവൾ വിളിച്ചു എന്നാലതൊന്നും കേൾക്കാതെ അവൻ അവ്യെക്താമയെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അവന്റെ ഇരു കവിളിലും പിടിച്ചു അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ടവൾ നിന്നു കുറച്ചു മിനിട്ടുകൾ ഇരുവരും ഒന്നുതന്നെ മിണ്ടിയിരുന്നില്ല.അവളവനെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നു.
അവന്റെ ബ്രീത്തിങ് വീണ്ടും പഴയപോലായി. കിച്ചു പതിയെ മുഖമുയർത്തി അവളെ നോക്കി. പക്ഷെ അവന്റെ മുഖത്ത് വിഷമമെന്ന വികാരമൊഴിച്ചു മറ്റൊന്നും കാണുവാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല.പക്ഷെ അത്രയും സങ്കടമുണ്ടായിരുന്നിട്ടും ഒരിക്കൽ പോലും അവൻ കരഞ്ഞിരുന്നില്ല.
തന്റെ കണ്ണുനീരിലൂടെ മനസിലുള്ള വിഷമത്തിന്റെ കാഠിന്ന്യം കുറക്കുവാനവൻ ശ്രേമിച്ചിരുന്നില്ല. അല്ല അതിനവൻ അവനെത്തന്നെ അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം.
"നിള,,, ഐ നീഡ്,,,,,,,,,,,,, ഐ നീഡ് സം വാട്ടർ "
അവന്റെ ശബ്ദം അപ്പോഴും ഇടറുന്നുണ്ടായിരുന്നു. കൂടുതലൊന്നും ചോതിക്കാനവളും നിന്നില്ല. നിള അവനിൽനിന്നും വിട്ടകന്നു കിച്ചനിലേക്ക് പോകാനൊരുങ്ങി. പക്ഷെ പിന്നെ ഒരു തോനലിൽ തിരിക്കവന്നു അവനെയും വലിച്ചുകൊണ്ടാണവൾ പോയത്. അവനെയവിടെ ഒറ്റക്ക് വിട്ട് ഒരു മിനിറ്റ് പോലും മാറുവാൻ അവളുടെ മനസ്സവളെ അനുവദിച്ചിരുന്നില്ല.
അവളോട് ഇന്നെങ്കിലും തന്നെ കുറിച്ചുള്ള എല്ലാകാര്യവും പറയണമെന്ന് കിച്ചു ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷെ എത്ര ശ്രമിച്ചിട്ടും അവനതിനു കഴിഞ്ഞിരുന്നില്ല. തന്റെ കയ്യെയും കെട്ടിപിടിച്ചുകൊണ്ട് സ്റ്റെയർ ഇറങ്ങുന്ന നിളയെനോക്കികൊണ്ടവൻ മനസ്സിൽ വിചാരിച്ചു.
അവളവനെക്കൊണ്ട് ഡെയിനിങ് റൂമിലിരുത്തിയിട്ടു വെള്ളമെടുക്കാൻ കിച്ചനിലേക്ക് പോയി. അവിടെയിരുന്ന് ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് പുറത്ത് കോളിങ് ബെൽ കേട്ടത്. ക്ലോക്കിലേക്ക് നോക്കിയപ്പോ സമയം പതിനൊന്നുമണി
💬 Comments
View all comments