Chapter Title : മെമ്മറീസ് 2 [Callisto]
മൂന്നാമത്തേത് ശ്രീ ദേവി.
വലിയച്ഛന് ബിസിനെസ്സിൽ വലിയ ഇന്ട്രെസ്റ്റ് ഒന്നുമില്ലായിരുന്നു. പുള്ളിക്കാരൻ ഒരു നല്ല എഴുത്തുകാരനായിരുന്നു, കവിതകൾ, കഥകൾ. അതുകൂടാതെ നമ്മുടെ കോളേജിൽ മലയാളം ലെക്ചറർ കൂടിയിരുന്നു വല്യച്ഛൻ .പുള്ളിക്കാരൻ കല്യാണം കഴിച്ചത് സുധ വല്യമ്മയെ. അവർക്കു രണ്ട് മക്കൾ അരുൺ ചേട്ടനും അരുണിമ ചേച്ചിയും. നമ്മൾ തമ്മിലുള്ള കല്യാണം നടക്കുന്നതിനും ഒരു മൂന്ന് വർഷം മുൻപായിരുന്നു അവരുടെ രണ്ടു പേരുടെയും കല്യാണം കഴിഞ്ഞത് . അരുണിമ ചേച്ചി ദുബായിലോ മറ്റോയാണ്, അരുൺ ചേട്ടനും ചേട്ടത്തിയും നാട്ടിലുണ്ട് പുള്ളിക്കാരി ഒരു പാവമാ.
പിന്നെ ശ്രീ ചെറിയമ്മ, പുള്ളിക്കാരി ഒരു ഡോക്ടറാണ്, ചെറിയമ്മക്കും ബസ്നെസ്സ്സിനോട് വലിയ താല്പര്യം ഒന്നുമില്ലായിരുന്നു പക്ഷെ മുത്തശ്ശന്റെ നിർബന്ധ പ്രേകാരം നമ്മുടെ നാട്ടിലുള്ള ഹോസ്പിറ്റൽ നോക്കി നടത്തുവാ. പുള്ളിക്കാരി കല്യാണം കഴിച്ചിരുന്നു പക്ഷെ ഒരു ആക്സിഡന്റിൽ ഭർത്താവ് മരിച്ചുപോയി പിന്നെ വിവാഹം ഒന്നും നോക്കിയില്ല. ഞങ്ങളോടെല്ലാം വലിയ കാര്യമായിരുന്നു.ഒരുപക്ഷെ ഞങ്ങളുടെ അമ്മയെക്കാളും ഞങ്ങളെ നോക്കി വളർത്തിയത് പുള്ളിക്കാരിയായിരുന്നു.
ഇതെല്ലാം പറയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു. അവളുമത് ശ്രേദ്ധിച്ചിരുന്നു. "അപ്പൊ ആരാ ഈ നിക്കി, അവനെക്കുറിച്ചൊന്നും എന്താ നീ പറയാതെ?" അത്രനേരവും അവളിൽ നിറഞ്ഞു നിന്നിരുന്ന ആകാംഷ മുഴുവനും ആ ചോദ്യത്തിലുണ്ടായിരുന്നു. പക്ഷെ ആ ചോദ്യം കേട്ടതും അവന്റെ പുഞ്ചിരി പതിയെ മാഞ്ഞു അവിടെ വിഷാദം നിഴലിച്ചു പിന്നെയത് വീണ്ടുമൊരു ചിരിയിലേക്ക് വഴിമാറി. അവൻ എന്താണ് പറയാൻ പോകുന്നതെന്ന് അവൾ ആകാംഷയോടു ശ്രദ്ധിച്ചു.
നിഖിൽ എന്നായിരുന്നു അവന്റെ ഒറിജിനൽ നെയിം. നാനാണ് അവനെ നിക്കി എന്ന് വിളിച്ചത് അതിന് ശേഷം അവൻ എല്ലാവർക്കും
💬 Comments
View all comments