0%

Chapter Title : മെമ്മറീസ് 2 [Callisto]

Author : Kambikathakal Read All Parts 703

നിക്കിയായി. എന്റെ അതെ പ്രായമായിരുന്നെങ്കിൽകൂടി പ്രായത്തിൽ കവിഞ്ഞ മെച്യുരിറ്റി അവനുണ്ടായിരുന്നു. തറവാട്ടിൽ പോലും ഞാനും അവനും തമ്മിൽ ആർക്കും ഒരു വ്യത്യാസവും ഇല്ലാരുന്നു. തറവാട്ടിലെ എല്ലാവരും അവനെ എന്നെ സ്നേഹിക്കുമ്പോലെ തന്നെയാണ് നോക്കിയിരുന്നത് തിരിച്ചും അങ്ങനെതന്നെ. അവന്റെ ചേച്ചി എനിക്ക് എന്റെ സ്വന്തം ചേച്ചിയായിരുന്നു. എന്റെ എല്ലാം സുഖത്തിലും സങ്കടത്തിലും അവനെന്റെയൊപ്പമുണ്ടായിരുന്നു.

ണനും അവനും ചെന്നൈയിലെ കോളേജിലായിരുന്നു അപ്പൊ പഠിച്ചിരുന്നത്. ഒരുദിവസം അവനെ വീട്ടിൽ നിന്നും വിളിച്ചു എന്തോ അത്യാവിശം ഉണ്ട് നാട്ടിലേക്കു ചെല്ലണം എന്നുപറഞ്ഞു. പക്ഷെ കോളേജിൽ അസ്സയിമെന്റ് പ്രൊജക്റ്റും അങ്ങനെ ഒരുപാട് പരിപാടികൾ ഉള്ളതുകൊണ്ട് ഒരാൾ അവിടെ നിൽക്കണമായിരുന്നു അതുകൊണ്ട് ഞാൻ അവിടെനിന്നു നിക്കി നാട്ടിലേക്കു പോയി. നാട്ടിലേക്കു പോയ ശേഷം ഒരുതവണ. മാത്രമേ അവനെന്നെ വിളിച്ചൊള്ളു പിന്നെ ഞാനെത്ര വിളിച്ചിട്ടും ഒരു മറുപടിയുമില്ല.രണ്ടു ദിവസത്തിനു ശേഷം അപ്പ വിളിച്ചു പെട്ടന് നാട്ടിൽ വരാൻ പറഞ്ഞു നിക്കികും ഫാമിലിക്കും ഒരു ആക്‌സിഡന്റ് ആയെന്നു പറഞ്ഞു. പക്ഷെ ഞാൻ തിരിച്ചുവന്നപ്പോഴേക്കും അവരെല്ലാവരും.........

അതുവരെ ഒരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടിരുന്ന കിച്ചുവിന്റെ ഭാവം പെട്ടനുമാറി. അവന്റെ ശ്വാസഗതി വളരെ വേഗത്തിലായി, ശരീരം വിയർത്തു, കണ്ണുകളിൽ ചുവപ്പ് പടർന്നു, ശരീരം വലിഞ്ഞുമുറുകി, അവന്റെ മുഖത്തു ഭയവും, സങ്കടവും, ദേഷ്യവും തുടങ്ങിയ വികാരം നിറഞ്ഞു തുടങ്ങി.......

തല ഇടത്തേക്കും വലത്തേക്കും വെട്ടിച്ചുകൊണ്ട് അവന്റെ അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. " ഞാനാ,,,,,,, ഞാൻ കാരണമാ. ഞാനാ അവരോടവിടെ വരാൻ പറഞ്ഞത്,,, "

കിച്ചുവിന്റെ പെട്ടന്നുള്ള ഭാവ മാറ്റം നിളയെ വല്ലാതെ ഭയപ്പെടുത്തി. അവന്റെ കണ്ണുകളെ ഭയമെന്ന വികാരം പതിയെ കീഴ്പ്പെടുത്തുന്നതവൾ കണ്ടു. ഇനിയുമിതു തുടർന്നാൽ

💬 Comments

View all comments