0%

Chapter Title : മേരിമാമിയുടെ ജീവിതയാത്ര [RoY]

Author : Roy Read All Parts 3.6K
ദൂരം ഉള്ളത് കൊണ്ട് ഈ അവസ്ഥയിൽ നിന്നേം കൊണ്ട് അത്ര ദൂരം യാത്ര ചെയ്യാൻ പറ്റില്ല. അതുകൊണ്ട് നിന്റെ പ്രസവം കഴിഞ്ഞു നമുക്ക് പോകാം. ,, മതി അച്ചോ. അപ്പോൾ ഈ വീട് ,, അത് നിന്റെ ഇഷ്ടം വിൽക്കുകയോ എന്തോ എന്നാ വച്ചാൽ ചെയ്യാം. ,, ശരി അച്ചോ. അങ്ങനെ ഒരു മാസം കഴിഞ്ഞു മേരി ഒരു സുന്ദരിയായ പെണ്കുഞ്ഞിന്‌ ജന്മം നൽകി. വീട് വിൽക്കാൻ തീരുമാനിച്ച മേരി അതിന്റെ കാര്യങ്ങൾക്കായി 2 മാസം കൂടെ അവിടെ തമാസിക്കേണ്ടി വന്നു. അങ്ങനെ മോശമല്ലാത്ത ഒരു വിലയ്ക്ക് വീട് വിറ്റു മേരി ഒരു ഞായറാഴ്ച്ച വൈകുന്നേരം അച്ഛന്റെ കൂടെ യാത്ര തിരിച്ചു. അച്ഛന്റെ ജീപ്പിൽ പുറത്തെ തണുത്ത കാറ്റടിച്ചു പോകുമ്പോൾമേരി വളരെ അധികം സന്തോഷത്തിൽ ആയിരുന്നു. രാത്രി ഏകദേശം ഒരു 1 മണി ആകാരായപ്പോൾ ജീപ്പ് ഒരു വലിയ കെട്ടിടത്തിന്റെ മുന്നിൽ നിന്നു. മേരി അച്ഛന്റെ മുഖത്തേക്ക് നോക്കി. ,, ഇനിയും ഒരുപാട് പോകാൻ ഉണ്ട്. ഇത് ഞാൻ നടത്തുന്ന ഒരു അഗതി മന്ദിരം ആണ്. വയ്യാത്തവരും ആരുമില്ലാത്തവരും ഒക്കെ ആയി പതിരുപത്തഞ്ചുപേർ ഉണ്ട്. നമുക്ക് ഇന്നിവിടെ തങ്ങിയിട്ട് നാളെ രാവിലെ യാത്ര തിരിക്കാം. ,, ശരി അച്ചോ.
മേരിയെയും കൂട്ടി അച്ഛൻ അകത്തേക്ക് വരുമ്പോൾ അവിടത്തെ പണിക്കാരൻ അവരെ വരവേറ്റു. അച്ഛൻ അവളെയും കൂട്ടി ഒരു റൂമിൽ ചെന്നു . ,, മേരി ഇവിടെ കിടന്നോ. ,, അച്ഛൻ ,, ഇത് എന്റെ റൂം ആണ്. ഞാൻ വന്നാൽ ഇവിടെ ആണ് കിടക്കുന്നത്. ,, അപ്പോൾ

💬 Comments

View all comments