0%

Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]

Author : കൊമ്പൻ Read All Parts 1.6K

ഒരു Rx100 ഇരിപ്പുണ്ട്. പുതിയ വീടിനായി അസ്‌ഥിവാരം അപ്പുറം ഇട്ടിട്ടുണ്ട്‌ വീട് പണി തുടങ്ങും മുൻപ് അച്ഛൻ പോയി എന്ന് അവൻ പറഞ്ഞു.

ഞാൻ അമ്മയോട് കുറെ നേരം സംസാരിച്ചു. പാവം അമ്മ.
അമ്മാവന്റെ മകളെയും കണ്ടു. രാധിക, അവളെ മിഥുന് വലിയ കാര്യമാണ്.

അമ്മ പറഞ്ഞു അവർ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്. അന്നാണ് ഞാൻ മിഥുനെ എന്റെ അനിയൻ ആയിട്ടല്ല കാണുന്നതെന്ന് എനിക്ക് മനസിലായത്. അല്ലെങ്കിൽ അമ്മ അത് പറഞ്ഞപ്പോ എന്റെ നെഞ്ച് പിടഞ്ഞത് എന്തിനായിരുന്നു. പിന്നെ അടുത്ത നിമിഷം വീട്ടിലേക്ക് ഇറങ്ങാൻ സമയം ആയി എന്ന് കള്ളം പറഞ്ഞത് എന്തിനായിരുന്നു.

ഞാൻ ഇറങ്ങി. വീട്ടിലെത്തിയപ്പോൾ. തനിച്ചിരുന്നു കുറേനേരം ആലോചിച്ചു. എന്റെ അമ്മ എന്നോട് ചോദിച്ചു. എന്താടി കടന്നൽ കുത്തിയപോലെ മുഖമെന്ന്? എനിക്ക് കഴിക്കാനെ തോന്നിയില്ല പാതികഴിച്ചു ഞാൻ ബെഡ്റൂമിലേക്ക് ചെന്നു. രാത്രി ഞാൻ വെറുതെ ഫോൺ ഒന്ന് ഓണാക്കിയപ്പോൾ അവൻ വിളിച്ചു.

“മേഥചേച്ചി…”

“മിഥു…”

“ഒരു കാര്യം പറയാൻ വിളിച്ചതാ ഞാൻ ….
ചേച്ചിടെ പേഴ്‌സ് ഇവിടെയുണ്ട്.
മറന്നതാണോ…”

“അല്ല അത് നിനക്കാണ്…”

“എനിക്കോ..”

“അതിൽ കുറച്ചു രൂപയുണ്ട്…അമ്മയ്ക്കു ഹോസ്പിറ്റൽ പോകാനും വീടിനും ആവശ്യങ്ങൾ ഉണ്ടല്ലോ…”

“വേണ്ട ചേച്ചി…ഞാൻ ശനിയും ഞായറും ജോലിക്ക് പോണുണ്ട്.”

“സാരമില്ലെടാ ….ഇത് കടമായിട്ട് ആണ്…”

“എന്നാലും…”

“നിന്റെ ബൈക്കിൽ പെട്രോൾ അടിക്കാൻ കാശില്ലാത്തോണ്ടാണ് ബസിൽ വരുന്നേ എന്നല്ലേ പറഞ്ഞെ…”

“ഉം….”

“പിന്നെ ….നാളെ മുതൽ കുറച്ചു പൈസ കൊണ്ട് അതിൽ പെട്രോൾ അടിച്ചോ, നിന്റെ സ്റ്റോപ്പിൽ ഞാൻ നിക്കാം നമുക്കൊന്നിച്ചു കോളേജ് പോകാം!...”

“അഹ് ശെരി മേഥചേച്ചി…”

ബസിലേ

💬 Comments

View all comments