മെഴുകുതിരി പോല്‍ [ മന്ദന്‍രാജാ ]
📝 Ongoing
👁 39875 views ❤ 283 likes 💬 59 comments
മെഴുകുതിരി പോല്‍ [ മന്ദന്‍രാജാ ]
'ദേവകി .ഇറങ്ങാറായില്ലേ നീയ്യ്?'
' ദാ ഇറങ്ങുവാ ... വിനു പോയോ അച്ഛാ ?'
' അവന്‍ എപ്പഴേ പോയി ..മായ ഇത് വരെ ഒരുങ്ങി കഴിഞ്ഞില്ലേ ?'
" കഴിഞ്ഞച്ഛാ...അമ്മെ ഞാന്‍ റെഡി "
" ഈ വയ്യാണ്ട് പിന്നേം ഇറങ്ങുവാണോ ..വല്ലിടത്തും അടങ്ങിയിരിക്കണം ... ഉച്ചക്ക് ചോറുണ്ടോണം .. . ..ഞാന്‍ വരുന്നത് നോക്കി ഇരിക്കണ്ട ,ഗുളിക അടപ്പില്‍ എടുത്തു വെച്ചിട്ടുണ്ട്" ദേവകി ബാഗുമെടുത്ത് വരാന്തയില്‍ പഴയ ചെരുപ്പ് മാറ്റി പുതിയതിട്ടുകൊണ്ട് പറഞ്ഞു
' അമ്മെ ..ഒന്ന് വരുന്നുണ്ടോ ..ഒന്‍പതിന്റെ ഗീത പോയാ പിന്നെ വഴക്ക് കേട്ട് ഇന്നത്തെ ദിവസം പോക്കാ ...അമ്മേനെ പോലെ സര്‍ക്കരുധ്യോഗം ഒന്നുമല്ല ന്റെത് " മായ വേഗം നടന്നു കൊണ്ട് പറഞ്ഞു ..
മായ പട്ടണത്തില്‍ ഒരു ജൂവലറിയില്‍ കണക്ക് എഴുത്താണ് ....ദേവകി അവിടെ നിന്ന് പാസഞ്ചറില്‍ രണ്ടു സ്റ്റോപ്പ് കൂടി കഴിയണം ... എന്നിട്ടും എന്നും ഒന്‍പതിന് തന്റെ കൂടെ ഇറങ്ങുന്ന അമ്മയെ അവളാവശ്യത്തിനു കളിയാക്കാറുണ്ട് ... അല്ലെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമയനിഷ്ഠയെ കുറിച്ച് നമ്മളെല്ലാവരും കളിയാക്കാറുണ്ടല്ലോ..
ഓടിപ്പിടിച്ചു സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും ബസ് വന്നിരുന്നു , മോളെ തനിക്കു മുന്‍പേ കയറ്റി തിങ്ങി ഞെരുങ്ങുന്ന ആള്‍ക്കൂട്ടത്തില്‍ നിന്നും അവളെ വലയം ചെയ്തു നിന്നു ദേവകി .
" ചേച്ചിയെ ... നിങ്ങളിന്നും ഒട്ടി നിന്നാണോ പോണേ ..എന്‍റെ ചേച്ചി ഒന്ന് നീങ്ങി നില്ല് ..ചേച
💬 Comments
View all comments