Chapter Title : മിന്നു ചേച്ചി ഒരു മഴക്കാലം 2 [Edward]
നോക്കി.
ഒന്ന് പുഞ്ചിരിച്ചു. ഓഹ് എന്റെ സാറെ ഞാൻ ഈ ഭൂമിയിൽ നിന്ന് പറന്നു പോകും പോലെ തോന്നി. അത്ര ശക്തി ആയിരുന്നു ആ ചെറിയ പുഞ്ചിരിക്ക്. മിന്നു ചേച്ചി പതിവിലും സുന്ദരി ആയി തോന്നി.
ഈ കാലത്തു ഒരിടത്തും കാണാൻ കഴിയാത്ത. ഒരു പക്ഷെ പഴയ തലമുറ ഏറ്റവും കൂടുതൽ ആസ്വദിച്ച ചില പ്രണയ മുഹൂർത്തം ഇതൊക്കെ തന്നെയാണ്.
ഞാൻ അവിടെ നിന്ന് കാറ്റിൽ അലിഞ്ഞു പോകും പോലെ തോന്നി.
പക്ഷെ ചേച്ചി വഴിയിൽ ഇറങ്ങിയപ്പോൾ ഇങ്ങനെ വിട്ടാൽ പറ്റില്ല എന്നും തീരുമാനിച്ചു.
പഴ തോൽ കൊണ്ട് ഞാൻ ചേച്ചിയെ എറിഞ്ഞു അത് കൊണ്ടത് ചേച്ചിയുടെ കയ്യിൽ.
ചേച്ചി തിരിഞ്ഞു നിന്നു രണ്ടു കയ്യും ഇടുപ്പിൽ കുത്തി എന്നെ ചെറിയ ദേഷ്യത്തിൽ നോക്കി.
ഞാൻ ചോദിച്ചു " ആഹാ വീട്ടിലെത്തിയാൽ ഞങ്ങൾ പാവം ഇവിടെ ഉണ്ട് ഒന്ന് മിണ്ടാം കേട്ടോ.
മിന്നു : മിണ്ടണോ. ഇപ്പൊ ശെരിയാക്കി തരാം ഞാൻ.
ചേച്ചി ആ പഴ തൊലി കയ്യിൽ എടുത്തു എന്നെ ഓടിച്ചു. ഞാൻ അതു കണ്ടതും പറമ്പിലേക്ക് ഓടി. ചേച്ചി ഒട്ടും വിട്ടില്ല പുറകെ ഓടി ഞാൻ കുറച്ചു കപ്പ നട്ട സ്ഥലം കഴിഞ്ഞു ഒരു ചെറിയ പാറ പൊട്ടിച്ച കുളം ഉണ്ട് അവിടെ എത്തി.
ആ സ്ഥലം ഇച്ചിരി ഇരുട്ട് നിറഞ്ഞതാണ് വലിയ ഇല്ലി മുള പാറയുടെ മുകൾ വശം ഉണ്ട്.
നടുക്ക് കുളം അപ്പുറത് ഒരു കാന
താഴെ കുറച്ചു തഴ്ച്ച ആണ് എന്നാലും കുറച്ചു വലിയ മരം ഉയരത്തിൽ നിൽക്കുന്നു. അങ്ങനെ
💬 Comments
View all comments