Chapter Title : മിഷലിന്റെ ആദ്യപ്രണയം [Ryan]
അങ്കിൾ ജയിക്കുവാണേൽ ഞാനൊരു 100 രൂപ തരാം..ബികോസ് എന്റെ കയ്യിൽ അത്രയും കാഷേ ഉള്ളൂ.. ഓകെ ആണോ?."
ഞാൻ :" ഓകെ..നമുക്ക് കാണാം..ബെറ്റ് " ഞങ്ങൾ കൈകൾ കൂട്ടിയടിച്ച് ബെറ്റ് വെച്ചു..
മത്സരം തുടർന്നു.. ഒന്നും പറയേണ്ടല്ലോ നല്ല കട്ട മത്സരം ആയിരുന്നു.. അങ്ങോട്ടുമിങ്ങോട്ടും അടിക്ക് തിരിച്ചടി കൊടുത്ത് ഇരു കളിക്കാരും മുന്നേറി.. ഞാൻ മിഷ്ലിനെയും അവൾ എന്നെയും ഓരോ ഗെയിം ജയിക്കുമ്പോഴും പരസ്പരം പരിഹസിച്ച് കൊണ്ടിരുന്നു. ഈ ചെറിയ കുട്ടിയുടെ അടുത്ത് ഞാൻ ബെറ്റ് തോറ്റാൽ ഉള്ള അവസ്ഥ എന്റെ ഈഗോയെ വേട്ടയാടി. ഒരു ബന്ധു മരിച്ച ദിവസമാണെന്ന് ഉള്ളതൊക്കെ ഞാൻ മറന്ന് പോയി. എനിക്ക് ഇപ്പോൾ എങ്ങനെയെങ്കിലും ഈ മത്സരത്തിൽ ദ്യോക്കോ ജയിച്ചാൽ മതിയെന്ന് മാത്രമായി.
അങ്ങനെ ആ സമയവും വന്നെത്തി. ദ്യോക്കോ സർവ് ചെയ്യുന്നു. നദാൽ ഈ സർവ് ബ്രേക്ക് ചെയ്താൽ, ഗെയിം സെറ്റ് ആൻഡ് മാച്ച് നദാലിനു ലഭിക്കും. മിഷൽ പറഞ്ഞത് പോലെ തന്നെ നടാൽ മത്സരം വിജയിക്കും. ദ്യോക്കോ സർവ് ചെയ്തു. നടാൽ റിടെൺ ചെയ്തു, ദ്യോക്കോ അതിനു റിട്ടേൺ ആയി ഒരു മാരക ഫോർഹാൻഡ് അടിച്ചു, ബോൾ നേരെ ചെന്ന് നെറ്റിൽ വീണു... മിഷൽ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ചാടി. ഞാൻ തലയിൽ കൈ വെച്ച് കുനിഞ്ഞു. എന്റെ മനസ്സിൽ ദേഷ്യവും അപമാനഭാരവും കുമിഞ്ഞു കൂടി..മിഷൽ നിന്ന് ചാടി തുള്ളുകയാണ്..
മിഷൽ :" ഐ ടോൾഡ് യു നോ..ഐ ടോൾഡ് യു... റാഫാ..ലവ് യൂ... " എനിക്ക് ഈ കുട്ടിയുടെ ആഘോഷം കണ്ട് ദേഷ്യം വന്ന് കൊണ്ടിരിക്കുകയാണ്.. ഞാൻ
💬 Comments
View all comments