Chapter Title : മിഷലിന്റെ ആദ്യപ്രണയം [Ryan]
പറയും. നീ ആയിട്ട് ഇറക്കി വിട്ടോണം.. പറഞ്ഞേക്കാം.. " സ്മിത :"അതൊക്കെ ഞാൻ ചെയ്തോളാം.. " ഞാൻ :"എന്നാ നിന്നോളാൻ പറ.." ഞാൻ ക്ഷീണം കാരണം കിടന്ന് ഉറങ്ങി പോയി. പിറ്റേന്ന് കാലത്ത് സ്മിത മകളോടും റീമയോടും കാര്യം പറഞ്ഞു. അവർ ഹാപ്പിയായി. അന്ന് വൈകിട്ട് തന്നെ മിഷൽ സാധനങ്ങളൊക്കെ എടുത്ത് വീട്ടിലേക്ക് വന്നു മകളുടെ മുറിയിൽ താമസം തുടങ്ങി. ആദ്യത്തെ ഒരു മാസം സത്യം പറഞ്ഞാൽ എനിക്ക് നല്ല അൺകംഫർട്ബിൾ ആയിരുന്നു. പിന്നെ പതിയെ പതിയെ അത് ശീലമായി. എന്റെ മകളെ പോലെ ഒരു എസ്ട്രോവേർട്ട് ഒന്നുമായിരുന്നില്ല മിഷൽ. ഒരു പാവം കുട്ടി. അത്യാവശ്യത്തിനു മാത്രം സംസാരിക്കും. ആൾ വീട്ടിലുണ്ടെന്ന് നമ്മൾ അറിയുക പോലുമില്ല. ഒരു കാര്യത്തിനും സ്മിതയെ ബുദ്ധിമുട്ടിക്കാതെ ആയപ്പോൾ അവൾക്കും മിഷലിനെ വലിയ ഇഷ്ടമായി. അതിനിടയ്ക് മിഷ്ലിന്റെ പപ്പയും മമ്മിയും ഒരു ദിവസം വീട്ടിൽ വന്ന് നിന്നിരുന്നു. അങ്ങനെ ഒരു 6 മാസം കടന്ന് പോയി.
ഞാൻ ഒരു ദിവസം രാവിലെ എന്റെ മിനി ജിമ്മിലേക്ക് വർക്ക്ഔട് ചെയ്യാൻ കയറി ചെല്ലുമ്പോൾ റീമയും മിഷലും അവിടെ വെയിങ് മെഷീന്റെ അടുത്ത് നിന്ന് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. എന്നെക്കണ്ട റീമ എന്റെയടുത്തേക്ക് വന്നു. റീമ :"ഡാഡീ ഇത് കണ്ടോ. ഇവൾ ഇവിടെ വന്നപ്പോൾ 38 കിലോ ആയിരുന്നു. ദേ ഇപ്പോൾ 45 കിലോയായി. അമ്മയുടെ കൈപ്പുണ്യം. " ഞാൻ മിഷലിനെ ശ്രദ്ധിച്ചു. ശരിയാണ്. കുട്ടി കുറച്ച് തടിച്ചിട്ടുണ്ട്. മിഷൽ ചിരിച്ച് കൊണ്ട് നിൽക്കുകയാണ്. ആ ചിരി കണ്ടപ്പോൾ എനിക്ക് പഴയ ഒരു സിനിമ നടിയെ
💬 Comments
View all comments