0%

Chapter Title : മിസ്റ്റർ മരുമകൻ 2 [നന്ദകുമാർ]

വീട് .നേരം 7 മണി കഴിഞ്ഞു വരാന്തയിൽ ലൈറ്റ് കത്തുന്നുണ്ട് പുറത്ത് ആരെയും കാണുന്നില്ല. തള്ള വിളിച്ചു മോളേ കതക് തുറക്ക്. പെട്ടെന്ന് വീടിൻ്റെ ഒരു ഡോർ തുറന്ന് ഒരു പെണ്ണ് പുറത്തേക്കിറങ്ങി വന്നു. എൻ്റെ കണ്ണ് മഞ്ഞളിച്ച് പോയി, തൊണ്ട വരണ്ടു ചെന്ന കാര്യം തന്നെ മറന്ന് പോയി ഞാനവിടെ നിന്നു. തള്ളയുടെ വിളി കേട്ട് വാതിൽ തുറന്ന് വന്ന പെണ്ണ് പുറത്ത് പരിചയമില്ലാത്ത ഒരാളെ കണ്ട് ഒന്ന് പരിഭ്രമിച്ചു.കാരണം അവൾ മുണ്ടും ബ്ലൗസും മാത്രമേ ഇട്ടിട്ടുള്ളു ഒരു തോർത്ത് പോലും മാറ് മറയ്ക്കാൻ ഇട്ടിട്ടില്ല. അപരിചിതനെ കണ്ട് പരിഭ്രമിച്ച പെണ്ണ് എന്ത് ചെയ്യണമെന്നറിയാതെ അവിടെത്തന്നെ നിന്നു. അപ്പോൾ തള്ള മോളോട് പറഞ്ഞു മോളേ ഇത് പുതിയ എക്സൈസ് സാറാ.... എന്നെ കഞ്ചാവ് വിറ്റതിന് സാറ് പിടിച്ചു 500 രൂപ കൊടുത്താൽ വിടാമെന്ന് പറഞ്ഞു നീ ഒരഞ്ഞൂറ് രൂപയിങ്ങെടുക്ക്. അടുത്ത വാക്ക് പറയുന്നതിന് മുൻപേ ഞാൻ കയറിപ്പറഞ്ഞു... പൈസയൊന്നും എടുക്കണ്ട ഇപ്പോഴത്തെ എക്സൈസ് ഇൻസ്പെക്റ്റർ ആള് ഭയങ്കരനാ പിടിച്ചാൽ ആള് കുടുമ്പം കുളം തോണ്ടിക്കും ഇക്കാര്യം അമ്മച്ചിയുടെ വേണ്ടപ്പെട്ടവരോട് ഒന്ന് പറഞ്ഞിട്ട് പോകാമെന്ന് കരുതി വന്നതാ.തള്ളക്ക് കാശ് പോകില്ലെന്ന് കണ്ടപ്പോൾ സമാധാനമായി. എടീ മോളെ നീ സാറിനൊരു കട്ടനെടുക്ക്. ഇത് കേട്ടയുടൻ പെണ്ണ് രക്ഷപെട്ടെന്നുള്ള ഭാവത്തിൽ അടുക്കളയിലേക്ക് പോയി .പെട്ടെന്ന് തന്നെ പെണ്ണ് ആവി പറക്കുന്ന കട്ടൻ കാപ്പിയുമായി വന്നു. കാപ്പിയുമായി വന്നപ്പോൾ ആ പെണ്ണ് ഒരു ചുട്ടിക്കരയൻ തോർത്ത് കൊണ്ട്

മാറ് മറച്ചിരുന്നു. അവൾ നാണത്തോടെ എനിക്ക് കാപ്പി ഗ്ലാസ് കൈമാറി അപ്പോൾ അവളുടെ കൈവിരലുകൾ എൻ്റെ കയ്യിൽ കൊരുത്തു. ഞാൻ കാപ്പി ഗ്ലാസ് വാങ്ങിയപ്പോൾ തള്ള പറഞ്ഞു സാറേ ഞാനിപ്പോൾ വരാം പോയി കട അടച്ചിട്ട് ദാന്ന് വന്നേക്കാം ഇതും പറഞ്ഞ് തള്ള ഇരുട്ടിലേക്ക് മറഞ്ഞു.

ജയേട്ടൻ കഥ തുടർന്നു ....

..ആ പെണ്ണെന്ന് പറഞ്ഞാൽ അതാണ് പെണ്ണ് .സിനിമാ നടി ജയഭാരതി പോലിരിക്കും. ജയഭാരതി യേക്കാൾ ഭംഗി കൂടുതൽ ഉണ്ടെങ്കിലേ ഉള്ളൂ ഒന്നും കുറവില്ല എല്ലാം ആവശ്യത്തിൽ അധികം നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ല അത്രസുന്ദരി.. വരാന്തയിലെ അരമതിലിൽ ഇരുന്ന് കാപ്പി കുടിക്കുന്നതിനിടെ ഞാൻ തിരക്കി പേര്? ..

അവൾ മടിച്ച് മടിച്ച് പേര് പറഞ്ഞു സുമം..

ഭർത്താവ് ?

ജോലി ഇടമലയാറിൽ KSEB യിൽ ആണ് ഇന്നലെ പോയി ഇനി നാല് ആഴ്ചകഴിഞ്ഞേ വരൂ.

മക്കൾ?

💬 Comments

View all comments