മിസ്റ്ററീസ് ഓഫ് വുമൺ 3 [The Witch]
അനു :എന്നാൽ റെഡിയായി വാ നമുക്കൊന്ന് പുറത്ത് പോണം ചെറിയ ഷോപ്പിംഗ് ഉണ്ട്. അത്രയും പറഞ്ഞ് അനു പോയി. ആദി റെഡിയാകാനും പോയി. ............................................................................... ആദി കുറച്ച് സമയമായി അവളെ കാത്ത് നിൽക്കുയാണ്. അവന്റെ കാത്തിരുപ്പിന് വിരാമമിട്ടു കൊണ്ട് ഒടുവിൽ അവൾ വന്നു. ഒരു ജീൻസും സ്ലീവ് ലെസ് ടീഷർട്ടുമാണ് അവൾ ധരിച്ചിരുന്നത്. അവളുടെ ശരീര വടിവ് വ്യക്തമായും കാണാവുന്നതരത്തിലാണ് അവൾ ഡ്രസ് ചെയ്തിതിരുന്നത്. അനു: തനിക്ക് ഡ്രൈവിംഗ് അറിയാമോ ? ആദി : ഇല്ല. അനു: കൊള്ളാം നന്നായി ആണുങ്ങളായാൽ ഇങ്ങനെ വേണം. നീ വാ.... അനു തന്നെ കളിയാക്കിയതാന്നെന്ന് അവന് മനസിലായി. അച്ഛൻ പലപ്പോഴും വണ്ടി ഓടിക്കാൻ പഠിക്കാൻ പറഞ്ഞതാണ്. ഡ്രൈവിംഗ് പടിച്ചാൽ പിന്നെ ആ ജോലി ചെയ്യേണ്ടിവരും എന്നു കരുതി പഠിക്കാത്തതാണ്. അതിൽ അവൻ ദുഖിച്ചു. അവർ കാറിൽ കയറി. അനുവാണ് വണ്ടി ഓടിച്ചത്. അവർ ഒരു ഷോപ്പിംഗ് മാളിൽ എത്തി. ആദിയോട് അവന് ആവശ്യമുള്ളത് എല്ലാം വാങ്ങാൻ പറഞ്ഞേ ശേഷം അവൾ Ladies സെക്ഷനിലേക്ക് പോയി.
💬 Comments
View all comments