Chapter Title : മിസ്റ്ററീസ് ഓഫ് വുമൺ 3 [The Witch]
ഓർക്കണം , നിന്റെ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിൽ വച്ച് നിന്റെ കഴുത്തിൽ താലി കെട്ടിയ നിന്റെ ഭർത്താവ് ആണ് അവൻ . നിന്നെ മാത്രം വിശ്വാസിച്ചാണ് അവൻ ഇന്നാട്ടിലേക്ക് വന്നത്, അവനോട് നീയി കാണിക്കാൻ പോകുന്നത് ശരിയാണോ ?
അനു: അപ്പോ അവൻ ചെയ്ത തെറ്റോ ?
റോസി : എന്ത് ഒരു കള്ളം പറഞ്ഞതോ?
അനു: അതേ മാം , അവന് എന്ത് കുഴപ്പമുണ്ടായിരുന്നെങ്കിലും അവന് എന്നോട് തുറന്ന് പറയാമായിരുന്നു. ഞാനതെല്ലാം സഹിച്ചേനെ . ഇപ്പോ ഈ നാട്ടിലേക്ക് വരാനുള്ള ഒരു മാർഗം അതായിട്ടാണ് അവൻ എന്നെ കണ്ടത്. അങ്ങനെയുള്ളവനെ സ്നേഹിക്കാൻ എനിക്കിനി കഴിയില്ല.
അവൻ ചെയ്തെറ്റിന് അവൻ ജീവിതകാലം മുഴുവനും എന്റെ കാൽകീഴിൽ കഴിയട്ടെ . അതാണ് അവനുള്ള ശിക്ഷ.
റോസി : നീ പറയുന്നത് ശരിയാണ്. നീഅവനെ കൊണ്ട് ചെയ്യികാൻ പോകുന്ന കാര്യങ്ങൾ അതൊക്കെ അവൻ ചെയ്യുമെന്ന് നിനക്കുറപ്പുണ്ടോ ?
അനു: അവനെ കൊണ്ട് അല്ല അവന്റെ അപ്പനെ കൊണ്ട് വരെ ഞാൻ അനുസരിപ്പിക്കും
റോസി : കൊള്ളാം , നിന്നെ വിശ്വസിച്ച് വന്നവനോട് നീ ഇങ്ങനെ തന്നെ കാണിക്കണം. അവൻ ചെയ്തെറ്റിനുള്ള ശിക്ഷയായിട്ട് അവൻ നിന്റെ കാൽകൽ കഴിഞ്ഞ് കൊള്ളാമെന്ന് സമ്മതിച്ചു , അതിന്റ കൂടെ അവനെ ഉപദ്രവിക്കുന്നത് ശരിയാണോ ? ഒരു ആണിനും സഹിക്കാൻ കഴിയാത്ത കാര്യങ്ങൾ നീ അവനിൽ അടിച്ചേൽപ്പിക്കുമ്പോൾ അവന് നിന്നോട് വെറുപ്പ് മാത്രമാകും ഉണ്ടാക്കുക. ഒരു അവസരം കിട്ടിയാൽ അവൻ നിന്നോട് അതിന് പ്രതികാരവും വീട്ടും.
അനു: പിന്നെ ഞാൻ എന്തു ചെയ്യണം എന്നാണ് മാം
💬 Comments
View all comments