Chapter Title : മിസ്സ് 10 [Rashford]
നെഞ്ചിലേക്ക് വീണു. അവള്‍ പൊട്ടി പൊട്ടി കരഞ്ഞോണ്ടിരുന്നു. അവളുടെ മുടിയില്‍ തലോടി ഞാന്‍ ആശ്വസിപ്പിച്ചോണ്ടിരുന്നു. കുറച്ച് നേരത്തോളം അവള്‍ കരഞ്ഞു. എന്‍റെ നെഞ്ച് മുഴുവന്‍ അവളുടെ കണ്ണീരാല്‍ നനഞ്ഞു. കരച്ചില്‍ നിര്‍ത്തി അവള്‍ കുറച്ചൂടെ എന്നിലേക്ക് അമര്‍ന്നു.
ഞാന്‍ഃ രേഖ ഞാന്‍ പറഞ്ഞത്.
രേഖഃ വേണ്ട മോനെ നീ പറഞ്ഞത് എനിക്ക് മനസ്സിലായി. നിന്നോടൊപ്പം ജീവിക്കാന്‍ എനിക്ക് ഒരായിരം വട്ടം സമ്മതമാണ്. പക്ഷെ എന്നോട് ക്ഷെമിക്കടാ, എനിക്കത് ഒരിക്കലും കഴിയില്ല. അമ്മ ഞാന്‍ പോകുമെന്ന് ഓര്‍ത്ത് പ്രതീക്ഷയോടെ ഇരിക്കുകയാണ്. ഇത്രയും പ്രായകുറവുള്ള നീയുമായി എനിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞാല്‍ അമ്മ ചിലപ്പോള്‍……
വാക്കുകള്‍ മുഴുവിച്ചില്ലെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്നത് എനിക്ക് മനസ്സിലായി. പിന്നെ ഞാനായിട്ട് ശ്രമിക്കാന്‍ പോയില്ല. പോയിട്ടും കാര്യമില്ല. ചില കാര്യങ്ങള്‍ അങ്ങനെയാണ്, നമ്മള്‍ക്ക് അതീതമായിരിക്കും. ശരിക്കും കാഴ്ചക്കാരാണ് നമ്മള്‍. കണ്ട് നില്‍ക്കുക അത്ര തന്നെ. രേഖ ഇപ്പോഴും എന്‍റെ നെഞ്ചില്‍ തലവെച്ച് എന്തൊ ആലോച്ചിച്ച് കിടക്കുകയാണ്. ഞാന്‍ അവളെ ശല്യപ്പെടുത്തിയില്ല. കുറച്ച് നേരമെങ്കിലും അവളെ ഇങ്ങനെ കാണാമല്ലോ. ചിലപ്പോള്‍ ഇനി കാണാന്‍ പറ്റിയില്ലെങ്കിലോ. ഓരോന്ന് ആലോച്ചിച്ച് മനസ്സ് ശരിക്കും ഡൗണായി. കുഞ്ഞയുടെ മുമ്പില്‍ വീമ്പിളക്കിയത് ഞാനോര്‍ത്തു. “തലയിലായാല്‍ ഞാന്‍ അവളെ കൂടെ പൊറുപ്പിക്കും അത്ര തന്നെ”. അന്ന് അങ്ങനെ പറഞ്ഞെങ്കിലും പെട്ടെന്ന് തന്നെ ഈ അവസ്ഥയില്‍ വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഒരു ജോലിയുണ്ടായിരുന്നേല്‍ ഉറപ്പായും ഞാന്‍ രേഖയെ കൂടെ പൊറുപ്പിച്ചനെ. സാമ്പത്തികം അത്യാവശ്യമുണ്ടെങ്കിലും സ്വന്തമായിട്ട് ഒരു ജോലി, പിന്നീട് ഒരു ബിസ്സ്നെസ്സ് തുടങ്ങുക. ഇതാണ് ആഗ്രഹം. ഇതൊന്നുമില്ലാതെ ഒരു പെണ്ണിനെ അതും ഒരു കുഞ്ഞുള്ള
💬 Comments
View all comments