Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
പോവാനും ടൗൺ തന്നെ ആഹ് നല്ലതെന്ന് തോന്നി…
ഇതെത്ര വട്ടം പറഞ്ഞതാ,..."
ദേവൻ ചിരിയോടെ പറഞ്ഞപ്പോൾ രേവതി ഇടപെട്ടു.
"ഓഹ്...മതി ഏട്ടനും അനിയനും കൂടെ കഥ പറഞ്ഞത്...എപ്പോൾ വന്നാലും ഇത് തന്നെ അല്ലെ പറയാറുള്ളത്…"
രേവതി ചിരിയോടെ പറഞ്ഞു.
"അയ്യോ...വണ്ടിയിൽ കുറച്ചു പലഹാരം ഇരിപ്പുണ്ട്, എടുക്കാൻ വിട്ടു പോയി…
കാർത്തീ ഒന്ന് എടുത്തിട്ട് വാ…"
രേവതി പറഞ്ഞതുകേട്ട കാർത്തിക്ക് ഒരു അവസരം കാത്തിരുന്നത് പോലെ പുറത്തേക്ക് ഇറങ്ങി.
ഡിക്കി തുറന്നു കവറുകൾ എടുക്കുമ്പോൾ ആയിരുന്നു ഒരു ടാറ്റ സഫാരി അവനരികിൽ എത്തി നിന്നത്.
ഡ്രൈവിംഗ് സീറ്റിൽ നിന്നും ശ്രീജിത്ത് ഇറങ്ങി ഇപ്പുറത്തു നിന്നും ദേവന്റെ അനിയത്തി വിമലയും,
രഘുവിന്റെ മൂത്ത മകനാണ് ശ്രീജിത്ത്.
പിറകിലെ ഡോർ തുറന്നു അപ്പോഴേക്കും ശ്രീജിത്തിന്റെ അനിയത്തി വിദ്യയും, തുടർന്ന് വിമലയുടെ മക്കളായ രാഹുലും നിധിയും ഇറങ്ങി.
എല്ലാവരെയും നോക്കി കാർത്തിക്ക് പുഞ്ചിരിച്ചു, എന്നാൽ ശ്രീജിത്തിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞപ്പോൾ വിമലയുടെ മുഖം ഇരുണ്ടു, മുഖത്ത് അവഞ്ജ നിറഞ്ഞു, അമ്മയുടെ പാത പിന്തുടർന്ന് രാഹുലും നിധിയും ഒന്ന് മുഖം കോട്ടി അകത്തേക്ക് പോയപ്പോൾ വിദ്യ മാത്രം അവനു നേരെ ഒരു പുഞ്ചിരി എറിഞ്ഞു. അമ്പലത്തിൽ നിന്ന് വന്നതിനാൽ ശ്രീജിത്തും രാഹുലും മുണ്ടിലും ഷർട്ടിലുമായിരുന്നു, കട്ടിയുള്ള മീശ നിറഞ്ഞ ഒത്ത പുരുഷൻ ആയ ശ്രീജിത്തും മീശ മുളച്ചു തുടങ്ങാൻ പ്രായമാവാത്ത രാഹുലും അവനെ പിന്നീട് നോക്കാതെ അകത്തേക്ക് കയറി, കരിനീല
പട്ടു പാവാടയും ബ്ലൗസും ധരിച്ച നിധിയും നീല സാരിയിൽ വിദ്യയും, വെള്ള നേര്യതുടുത്ത വിമലയും അമ്പലത്തിലെ പ്രസാദവും വഴിപാട് കഴിച്ചതിന്റെ നിവേദ്യവും കയ്യിൽ കരുതിയിരുന്നു, അവനെ ഒന്ന് നോക്കി മുഖം വലിച്ചുപിടിച്ചുകൊണ്ട് വിമല നടന്നു. അമ്മയുടെ കയ്യും പിടിച്ചു നിധിയും പിന്നാലെ കയറുമ്പോൾ, അവനെ നോക്കി നിന്ന വിദ്യയെ പോകുന്ന പോക്കിൽ ഒന്ന് നീട്ടി വിളിക്കാനും വിമല മറന്നില്ല. വിദ്യ അവനെ ഒന്ന് നോക്കി അതിവേഗം മുന്നോട്ടു പോയി,...
കാരണം അറിയില്ലെങ്കിലും ഓർമ വെച്ച നാൾ മുതൽ തറവാടിനെ ഇവിടുത്തെ ചുറ്റുപാടിനെ അവൻ അത്ര വെറുക്കാൻ കാരണം ഈ കാരണമറിയാത്ത ഒറ്റപ്പെടുത്തൽ ആയിരുന്നു.
അകത്തു
💬 Comments
View all comments