0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3113

നിന്ന് വന്നു കയറിയവരുടെ ചിരിയും വർത്തമാനങ്ങളും ഉറക്കെ കേൾക്കാമായിരുന്നു.
കയിൽ കരുതിയ പലഹാരങ്ങൾ എല്ലാം എടുത്തുകൊണ്ട് അകത്തേക്ക് കയറുമ്പോൾ എല്ലാവരും പരസ്പ്പരം വിശേഷങ്ങൾ പങ്കു വയ്ക്കുന്ന തിരക്കിൽ ആയിരുന്നു.
കഷ്ടപ്പെട്ടു മുഖത്ത് ചിരിയുണ്ടാക്കി വിഷമിക്കുന്ന തന്റെ ചേച്ചിയെയും അവൻ കണ്ടു.

"അമ്മ ഉണർന്നിട്ടുണ്ടാവുമോ...രഘു...വന്നിട്ട് ഒന്ന് കണ്ടില്ല…"

"സുകന്യേ...ഒന്ന് നോക്കിയിട്ട് വരൂ…"

രഘു അടുത് നിന്ന തന്റെ ഭാര്യയോട് പറഞ്ഞപ്പോൾ അവർ ഹാൾ കടന്ന് ഇടനാഴിയിലേക്ക് നടന്നു.

"ഇവൻ ഒത്ത ഒരു ചെക്കൻ ആയല്ലോ...ഇനി ഒരു പെണ്ണിനെ കണ്ടു പിടിക്കാനുള്ള നേരമായി…."

ശ്രീജിത്തിനെ നോക്കിക്കൊണ്ട് രേവതി ചിരിച്ചുകൊണ്ടു പറഞ്ഞു.

"അതോ ഇനി വിദ്യയുടെ കഴിഞ്ഞിട്ടേ ശ്രീക്ക് നോക്കുന്നുള്ളോ…"

ശ്രീജിത്ത് കല്യാണക്കാര്യം കേട്ടപ്പോൾ ഒന്ന് മുണ്ടു നേരെയിട്ട് നിവർന്നു.

"സമയം ആയി മനസ്സിൽ ആരേലും ഉണ്ടേൽ പറയട്ടെ…
ഇപ്പോഴത്തെ പിള്ളേർ അല്ലെ…"

ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ആരേലും ഉണ്ടോടാ…"

രേവതിയുടെ വക ആയിരുന്നു ചോദ്യം.

"ഹ്മ്മ്….തറവാട്ടിൽ ആദ്യം നടക്കേണ്ടത് എന്റെ കനി മോളുടെ വിവാഹം ആയിരുന്നു…"

വിമല പെട്ടെന്ന് പറഞ്ഞത് കേട്ട കനിയിലും രേവതിയിലും ഒരു ഞെട്ടൽ ഉണ്ടാവുന്നത് നിമിഷദ്രത്തേക്കാണെങ്കിലും കാർത്തിക്ക് കണ്ടു.
ഒപ്പ് ദേവന്റെ മുഖം ഒന്ന് മുറുകി .

"അമ്മ ഉണർന്നുട്ടോ…"

സുകന്യ വന്നു പറയുന്നത് കേട്ടതും ദേവൻ ഉടനെ എഴുന്നേറ്റു നടന്നു സുകന്യ കനിയെ കൂട്ടിയപ്പോൾ രേവതി കാർത്തിക്കിന്റെ കരം കവർന്നു.
പഴമ മണക്കുന്ന തടിപ്പാളികളാൽ ചുവരു പൊതിഞ്ഞ തണുപ്പരിക്കുന്ന തറയിൽ ചവിട്ടി അവർ മുത്തശ്ശി കിടക്കുന്ന മുറിയിൽ എത്തി.
ഉള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ കഷായത്തിന്റെയും കുഴമ്പിന്റെയും മനം മടുപ്പിക്കുന്ന മണം മൂക്കിലേക്ക് അടിച്ചു കയറി,
ആഹ് മുറി മുഴുവൻ കുത്തുന്ന മണം തങ്ങി നിന്നിരുന്നു.

"അമ്മെ…"

ചകിരി മെത്തയിൽ കിടക്കുന്ന ആഹ് ക്ഷീണിച്ച ശരീരത്തിനരികിൽ ഇരുന്നുകൊണ്ട് ദേവൻ വിളിച്ചു,
കണ്ണ് തുറന്ന ദേവകി ആളെ മനസ്സിലായപ്പോൾ കണ്ണ് വിടർത്തി. കൈ ഉയർത്തി ദേവന്റെ കയ്യിൽ മുറുക്കെ പിടിച്ചു.
കൂടെ ഉണ്ടെന്നു കാണിക്കാൻ എന്നവണ്ണം ദേവനും ആഹ് ചുളുങ്ങി തുടങ്ങിയ കയ്യിനെ കൈക്കുള്ളിൽ ചേർത്തു.

"മോ….മോ.. മോള്…"

കണ്ണിൽ തെളിഞ്ഞ തിളക്കവുമായി ദേവകി കണ്ണ് പായിച്ചപ്പോൾ രേവതി

💬 Comments

View all comments