0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 7K

കഴിഞ്ഞു തൃശ്ശൂർക്ക് വന്നപ്പോൾ തറവാടിനോട് ചേർന്ന് ഒരു വീട് വെച്ചാൽ മതിയായിരുന്നു, ഇതിപ്പോൾ ഏട്ടൻ മാത്രം ദൂരെ…"

"എന്റെ രഘു...കനിക്ക് ബാങ്കിലെ ജോലിക്കും, ഇപ്പോൾ കാർത്തിക്ക് കോളേജിൽ പോവാനും ടൗൺ തന്നെ ആഹ് നല്ലതെന്ന് തോന്നി…
ഇതെത്ര വട്ടം പറഞ്ഞതാ,..."

ദേവൻ ചിരിയോടെ പറഞ്ഞപ്പോൾ രേവതി ഇടപെട്ടു.

"ഓഹ്...മതി ഏട്ടനും അനിയനും കൂടെ കഥ പറഞ്ഞത്...എപ്പോൾ വന്നാലും ഇത് തന്നെ അല്ലെ പറയാറുള്ളത്…"

രേവതി ചിരിയോടെ പറഞ്ഞു.

"അയ്യോ...വണ്ടിയിൽ കുറച്ചു പലഹാരം ഇരിപ്പുണ്ട്, എടുക്കാൻ വിട്ടു പോയി…
കാർത്തീ ഒന്ന് എടുത്തിട്ട് വാ…"

രേവതി പറഞ്ഞതുകേട്ട കാർത്തിക്ക് ഒരു അവസരം കാത്തിരുന്നത് പോലെ പുറത്തേക്ക് ഇറങ്ങി.
ഡിക്കി തുറന്നു കവറുകൾ എടുക്കുമ്പോൾ ആയിരുന്നു ഒരു ടാറ്റ സഫാരി അവനരികിൽ എത്തി നിന്നത്.
ഡ്രൈവിംഗ് സീറ്റിൽ നിന്നും ശ്രീജിത്ത് ഇറങ്ങി ഇപ്പുറത്തു നിന്നും ദേവന്റെ അനിയത്തി വിമലയും,
രഘുവിന്റെ മൂത്ത മകനാണ് ശ്രീജിത്ത്.
പിറകിലെ ഡോർ തുറന്നു അപ്പോഴേക്കും ശ്രീജിത്തിന്റെ അനിയത്തി വിദ്യയും, തുടർന്ന് വിമലയുടെ മക്കളായ രാഹുലും നിധിയും ഇറങ്ങി.

എല്ലാവരെയും നോക്കി കാർത്തിക്ക് പുഞ്ചിരിച്ചു, എന്നാൽ ശ്രീജിത്തിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞപ്പോൾ വിമലയുടെ മുഖം ഇരുണ്ടു, മുഖത്ത് അവഞ്ജ നിറഞ്ഞു, അമ്മയുടെ പാത പിന്തുടർന്ന് രാഹുലും നിധിയും ഒന്ന് മുഖം കോട്ടി അകത്തേക്ക് പോയപ്പോൾ വിദ്യ മാത്രം അവനു നേരെ ഒരു പുഞ്ചിരി എറിഞ്ഞു. അമ്പലത്തിൽ നിന്ന് വന്നതിനാൽ ശ്രീജിത്തും രാഹുലും മുണ്ടിലും ഷർട്ടിലുമായിരുന്നു, കട്ടിയുള്ള മീശ നിറഞ്ഞ ഒത്ത പുരുഷൻ ആയ ശ്രീജിത്തും മീശ മുളച്ചു തുടങ്ങാൻ പ്രായമാവാത്ത രാഹുലും അവനെ പിന്നീട് നോക്കാതെ

💬 Comments

View all comments