0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3116

എന്നും കാണണം...മോൻ….ഒരിക്കലും അവളെ കൈ വിടരുത്…"

വിക്കിയും ശ്വാസം വലിച്ചും എങ്ങനെയോ അത്രയും ദേവകി പറഞ്ഞൊപ്പിച്ചു.
അവന്റെ കവിളിൽ ഒരു വാത്സല്യ ചുംബനം നൽകുമ്പോൾ അവന്റെ കണ്ണും നിറഞ്ഞിരുന്നു.
********************************

പെണ്ണുങ്ങൾ എല്ലാം അടുക്കളയിലും രഘുവും ദേവനും നടുത്തളത്തിൽ ഇരുന്നു വെടിവട്ടം തുടങ്ങി,
ശ്രീജിത്തും രാഹുലും കാർത്തിക്ക് എന്നൊരാളേ ആഹ് വീട്ടിൽ ഇല്ലാതിരുന്നത് പോലെയാണ് പെരുമാറിയത്.
വീടിനുള്ളിലെ ഒറ്റപ്പെടൽ വീർപ്പ് മുട്ടിച്ചപ്പോൾ കാർത്തിക്ക് പുറത്തേക്കിറങ്ങി തറവാടിനു ചുറ്റുമുള്ള തൊടിയിലൂടെ ചുറ്റി നടന്നു വാഴയും തെങ്ങും ജാതിയും മാവും ഒക്കെ നിറഞ്ഞ തൊടി.

"അതേ…"

പിറകിൽ ഒരു വിളി കേട്ട കാർത്തിക്ക് തിരിഞ്ഞു നോക്കി.
പിറകിൽ വിദ്യ അവനെ നോക്കി നിന്നിരുന്നു.
കണ്ണുകളിൽ സന്ദേഹം,

"എന്താ…???"

പുരികം ഉയർത്തി അവൻ ചോദിച്ചു.

"കുറച്ചു വാഴ ഇല വെട്ടണം ഒന്ന് സഹായിക്കുവോ…"

അവളുടെ അപേക്ഷ അവന് നിരസിക്കാനായില്ല,
തറവാട്ടിലെ ദിനങ്ങൾ അവൻ ഏറ്റവും വെറുതിരുന്നത് ഒറ്റപ്പെടലുകൾ കൊണ്ടായിരുന്നു, ആരും ഒരു പരിഗണനയും തനിക്ക് നൽകിയിരുന്നില്ല തറവാട്ടിലെ തന്റെ പ്രായത്തിലുള്ള കസിൻസ് പോലും തന്നോട് മാത്രം അകലം പാലിച്ചിരുന്നു,
കാരണം ഒന്നും അറിഞ്ഞില്ലെങ്കിലും അവന്റെ കുഞ്ഞു മനസ്സിൽ വീണ മുറിവുകൾ കാലക്രമേണ ഉണങ്ങി തുടങ്ങിയെങ്കിലും തറവാട്ടിലെക്കുള്ള യാത്രകളും അവിടെ അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലുകളും അവൻ വെറുത്തിരുന്നു…
എങ്കിലും വിദ്യയുടെ മുഖത്തെ പുഞ്ചിരിയും ചെറു സന്ദേഹവും കണ്ട അവൻ എതിരോന്നും പറയാതെ വാഴത്തൊപ്പിലേക്ക് നടന്നു.
അവനു പിന്നാലെ വിദ്യയും,
അവനിലും ആറ് വയസ്സ് മുത്തതാണ് വിദ്യ, ഇരു നിറത്തിലും അല്പം കൂടിയ നിറം അച്ഛന്റെ കുടുംബത്തിലോടുന്ന കറുത്ത നിറത്തിനുമേൽ അമ്മായിയുടെ നിറം കൂടി സ്ഥാനം പിടിച്ചിട്ടുണ്ടെന്നു വിദ്യയെ കണ്ടപ്പോൾ കാർത്തിക്കിന് തോന്നി. വട്ട മുഖവും സദാ പുഞ്ചിരി തൂകുന്ന ചുണ്ടുകളും നിറഞ്ഞ ഭംഗിയുള്ളൊരു പെണ്ണായിരുന്നു വിദ്യ. അമ്പലത്തിൽ നിന്നും എത്തിയതുകൊണ്ട് ചന്ദനം ഇപ്പോഴും അവളുടെ നെറ്റിയിലും കഴുത്തിലും ഉണ്ടായിരുന്നു.

💬 Comments

View all comments