0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3117

സാരിയിൽ നിന്നും വീട്ടിൽ ധരിക്കുന്ന ഷർട്ടിലേക്കും ലോങ്ങ് സ്കർട്ടിലേക്കും അവൾ മാറിയിരുന്നു.
വാഴത്തോപ്പിൽ എത്തി വാഴയിലകൾ ഓരോന്നായി മുറിച്ചെടുത്ത കാർത്തിക്ക് അവൾക്കു കൈമാറിക്കൊണ്ടിരുന്നു.
അവശ്യത്തിനായപ്പോൾ മതിയാക്കി.

"കുളത്തിൽ ഇതൊക്കെ ഒന്ന് കഴുകണം എന്റെ കൂടെ ഒന്ന് വരാവോ…."

വീണ്ടും പുഞ്ചിരി പടർത്തിയ അപേക്ഷ…

അവളോടൊപ്പം അവൻ കുളക്കരയിലേക്ക് നടന്നു.
ഇലകൾ കഴുകി എടുത്തുകൊണ്ടിരുന്നു.

"കാർത്തിക്ക്...എന്താ ഇവിടെ ഒറ്റയ്ക്ക് നടക്കുന്നെ…"

കൊലുസ് കിലുങ്ങുന്ന പാദങ്ങൾ വെള്ളത്തിൽ ഇളക്കി തെറിപ്പിച്ചുകൊണ്ട് അവൾ ചോദിച്ചു.

വട്ടത്തിൽ പഞ്ചാര മണലിൽ പടിക്കെട്ടുളോട് കൂടിയ കുളത്തിന്റെ പടികൾ ഇറങ്ങി ഓരോ ഇലയും അവൻ തെളിനീര് പോലുള്ള വെള്ളത്തിൽ കഴുകി എടുക്കുമ്പോൾ അവൾ ചോദിച്ച ചോദ്യത്തിന് മങ്ങിയ ഒരു പുഞ്ചിരി അവൻ തിരിച്ചു നൽകി,

"കോളേജിൽ…….അയ്യോ
..മ്മേ….."

കാൽ ഇളക്കുന്നതിനിടയിൽ വഴുക്കലുള്ള പടിയിൽ തെന്നി വിദ്യ തീട്ടിയതും കയ്യെത്തിച്ചു അവളെ പൊടുന്നനെ താങ്ങാൻ കാർത്തിക്ക് എഴുന്നേറ്റു, എന്നാൽ വിദ്യയുടെ ആക്കവും ഭാരവും താങ്ങാൻ കഴിയാതെ അവൻ മലർന്നു അവളെയും കൊണ്ട് പടിക്കെട്ടിലേക്ക് വീണുപോയി.

മുതുക് കെട്ടിലിടിച്ചു വീഴുമ്പോഴും വിദ്യയെ അവൻ ചുറ്റി പിടിച്ചു ഇടിക്കാതെ കാത്തു.
അവന്റെ നെഞ്ചിൽ മാറമർത്തി വീണ വിദ്യ ഒരു നിമിഷം ശ്വാസമെടുത്തു നിശ്വസിച്ചപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.

"ഡീ….വിദ്യെ……!!!"

അവളുടെ ചിരി പൂർത്തി ആയില്ല അതിനു മുന്നേ കുളപ്പടവിന് മേലെ നിന്നും ദേഷ്യം പൂണ്ട വിളികേട്ടവർ തിരിഞ്ഞു.

അവിടെ ഇരുണ്ടുമൂടിയ മുഖത്ത് കലിയിളകിയ നിലയിൽ വിമല നിന്നിരുന്നു.

"ഡാ……..വിടടാ അവളെ…."

ചീറിക്കൊണ്ട് താഴേക്ക് ഓടിയിറങ്ങിയ വിമല അപ്പോഴേക്കും പകച്ചു നിന്നിരുന്ന വിദ്യയെ കാർത്തിക്കിൽ നിന്നും വലിച്ചു മാറ്റിയിരുന്നു.

"ചെറിയമ്മേ...ഞാൻ…"

പറഞ്ഞു തീരും മുന്നേ വിമലയുടെ കൈ വീശി ആയത്തിൽ അവന്റെ കരണത് പതിഞ്ഞിരുന്നു.

"നിന്റെ ഗുണം നീ ഇനി ഇവിടുത്തെ കുട്ട്യോളോട് കാണിച്ചാൽ ഇതുപോലെ ആവില്ല ഇനി ഞാൻ പെരുമാറുന്നത്….കേട്ടോടാനായേ…"

കവിളിൽ കരം പൊത്തി നിന്ന

💬 Comments

View all comments