Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
കാർത്തിക്കിന് അപ്പോഴും നടക്കുന്നതെന്താണെന്നു മനസ്സിലായില്ലയിരുന്നു.
കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണീരും നെഞ്ചിൽ അമർന്ന ഭാരവുമായി മിണ്ടാതെ നിൽക്കാനേ അവനു പറ്റിയുള്ളൂ ഉള്ളു കൊണ്ട് അത്രയും തകർന്ന അവസ്ഥയിൽ ആയിരുന്നു കാർത്തിക്ക്.
"നിനക്ക് ഞാൻ വെച്ചിട്ടുണ്ട് അസത്തെ….ഇങ്ങോട്ടു വാ…"
അവളുടെ കയ്യും വലിച്ചുകൊണ്ട് വിമല നടന്നു.
"….നിന്നോട് ശ്രീയെയോ രാഹുലിനെയോ കൂട്ടിപ്പോവാൻ പറഞ്ഞതല്ലേ….
അല്ലേലും എങ്ങനെയാ കുറച്ചു അഹമ്മതി കൂടുതലാ പെണ്ണിന് കെട്ട് പ്രായമെത്തീന്ന് വല്ല വിചാരം വേണ്ടേ…."
പോവുന്നതിനിടയിൽ അപ്പോഴും വിമലയുടെ ശാസന ഉയർന്നു കേൾക്കാമായിരുന്നു
വിമലയുടെ കയ്യിൽ വലിഞ്ഞു നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയ വിദ്യ കണ്ടത് അവളെ നോക്കി ഒരു ജീവനറ്റ പോലെ കവിളിലെ കരവും മിഴിയിലൊഴുകുന്ന കണ്ണീരുമായി എല്ലാം ഒതുക്കി നിൽക്കുന്ന കാർത്തിക്കിനെ ആയിരുന്നു.
********************************
"അമ്മെ...ഞാൻ ഒന്ന് കുളിച്ചിട്ടു വരാം…"
അടുക്കളയിൽ പണി ഒട്ടൊന്നൊതുങ്ങിയതോടെ കനി മുടിയഴിച്ചുകെട്ടി അമ്മയോട് പറഞ്ഞിട്ട് നടന്നു.
കയ്യിൽ ടവ്വലും എടുത്തു ബാത്‌റൂമിൽ കയറാൻ ഒരുങ്ങുമ്പോഴായിരുന്നു ജനലിലൂടെ വിമല വിദ്യയുടെ കയ്യും പിടിച്ചു വലിച്ചു കൊണ്ടുവരുന്നത്.
കനി കണ്ടത്…
അടുത്തെത്തിയപ്പോൾ അവരുടെ വിഷയം കാർത്തിക്ക് ആണെന്ന് അറിഞ്ഞതോടെ കനിയുടെ ചെവി കൂർത്തു.
"ചെറിയമ്മ ചെയ്തത് ഒട്ടും ശെരിയായില്ല….അവൻ എന്ത് തെറ്റ് ചെയ്തിട്ടാ….വീണപ്പോൾ ഒന്ന് താങ്ങിയതോ…"
വിദ്യ ദേഷ്യത്തോടെ വിമലയോട് കയർത്തു.
"വളർന്നു മുതിർന്ന പെണ്ണായിപ്പോയി...ഇല്ലേൽ കൈ നീട്ടി ഒന്നങ്ട് തന്നേനെ…
നിന്നോട് മുൻപും പറഞ്ഞിട്ടുള്ളതല്ലേ അവനോട് കൂട്ടൊന്നും വേണ്ടാന്ന്…
നിനക്ക് എന്താ പറഞ്ഞാൽ മനസ്സിലാവാത്തെ എന്തേലും പറ്റിയാൽ...…"
"ശ്രീയേട്ടനേം രാഹുലിനേം പോലെ അല്ലെ അവനും പിന്നെന്താ…"
"എന്നെക്കൊണ്ട് കൂടുതൽ ഒന്നും നീ പറയിക്കരുത്… അവനോട് കൂടണ്ട എന്ന് പറഞ്ഞാൽ കൂടണ്ട…
എനിക്കണേൽ അവനെ കാണുന്നതെ ഇഷ്ടമല്ല പിന്നെ വേറെ വഴി ഇല്ലാത്തതുകൊണ്ട് കടിച്ചുപിടിച്ചു നിക്കുന്നതാ അതിനിടയിൽ കൂടിയാ ഇങ്ങനൊരൊന്നും…"
വിമല പല്ലു ഞെരിച്ചുകൊണ്ട് പറയുന്നത് കേട്ട കനിയുടെ ഉള്ളു പൊടിഞ്ഞു.
അവർ അവിടുന്ന് മാറിയതും
💬 Comments
View all comments