0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3119

കനി കാർത്തിക്കിനെ തേടി തൊടിയിലേക്ക് പോയി.

തോപ്പിലും മറ്റും തേടി കാണാതെ അവൾ കുളക്കരയിൽ എത്തിയപ്പോൾ പടവിൽ കുളത്തിലേക്ക് കണ്ണും നട്ടു ഇരിക്കുന്ന അവനെ കണ്ടു.

പടവുകൾ ഇറങ്ങി അവൾ അവനടുത്തേക്ക് ഇറങ്ങിച്ചെന്നു.

"ചേച്ചിയുടെ ജോലി ഒക്കെ കഴിഞ്ഞോ…"

തിരിഞ്ഞു നോക്കാതെ അവൻ ചോദിച്ചത് കേട്ട കനി ഒന്ന് അമ്പരന്നു. പിന്നെ പടവിറങ്ങി അവനിരുന്ന പടവിൽ അവനോടൊപ്പം ചേർന്നിരുന്നു, അവന്റെ കയ്യിനെ ചുറ്റിപ്പിടിച്ചു അവന്റെ തോളിൽ തല ചായ്ച്ചു.

"ഞാനാ വന്നേന്ന് നിനക്കെങ്ങനെ മനസ്സിലായി…"

"എന്നെ അന്വേഷിച്ചു ഇവിടെ വേറെ ആരും വരാനില്ലല്ലോ…"

അവന്റെ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു അവൻ തറവാട്ടിൽ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ നീറ്റൽ…
അത് അവളിലേക്കും വാക്കുകളിലൂടെ അവൻ പകർന്നപ്പോൾ അവളുടെ ഉള്ളും വിങ്ങി.

അവന്റെ മുഖത്തെ പാട് ശ്രെദ്ധിച്ച കനി കവിളിൽ പിടിച്ചു തന്റെ നേരെ തിരിച്ചതും, അവന്റെ സജലങ്ങളായ മിഴികൾ കണ്ടവളുടെ ഉള്ളു നീറി.

"ഇത്….ഇത്….അവര് തല്ലിയതാണോ നിന്നെ…."

കനിയുടെ കണ്ണുകളിൽ കനൽ പടർന്നു.

ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് എഴുന്നേൽക്കാൻ ശ്രെമിച്ച കനിയെ അവൻ കയ്യിൽ പിടിച്ചു തന്റെ ഒപ്പം ഇരുത്തി.

"വേണ്ടേച്ചി….എനിക്ക് ഇവിടെ ഇതൊക്കെ ശീലാ വാക്കുകൊണ്ടുള്ളത് ഇപ്പോൾ ഒന്ന് കടന്നു കൈകൊണ്ടായി എന്നെ ഉള്ളു…"

വരണ്ട ചിരിയോടെ കാർത്തിക്ക് പറഞ്ഞു നിർത്തിയപ്പോൾ കനിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

ചുവന്നു കിടന്നിരുന്ന കവിളിലെ പാടിൽ വിരൽ തണുത്ത വെള്ളത്തിൽ നനച്ചവൾ തഴുകി,
വേദനകുറക്കാൻ ഇടയ്ക്കിടെ ചെറു വാത്സല്യചുംബനങ്ങൾ നൽകി അവനെ തണുപ്പിച്ചു.

"സോറീടാ….നമ്മുക്ക് നാളെ രാവിലെ തന്നെ തിരികെ പോവാം…"

അവൻ മനസ്സിലാവാതെ അവളെ നോക്കിയപ്പോൾ അവൾ രണ്ടു കണ്ണും ചിമ്മി അവനെ കാട്ടി വീണ്ടും അവന്റെ തോളിൽ തല ചായ്ച്ചു കിടന്നു.

അവനെ ചേർത്ത് പിടിച്ചു ഒത്തിരി നേരം ഇരുന്നതിനു ശേഷമാണ് അവർ തിരികെ തറവാട്ടിൽ എത്തിയത്.

ഉച്ചക്ക് വെട്ടി തീയിൽ വാട്ടിയ വാഴയിലയിൽ തുമ്പപ്പൂ

💬 Comments

View all comments