Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
എടുക്കാം…"
ഹാൻഡ്ബാഗ് സോഫയിലേകിട്ട് മുകളിലേക്ക് സാരിയും വലിച്ചു ഓടാൻ തുടങ്ങിയ കനിയെ നോക്കി രേവതി വിളിച്ചു പറഞ്ഞു, എന്നാൽ കേൾക്കാത്ത മട്ടിൽ അവൾ പടികൾ ചവിട്ടികുത്തി മുകളിലെത്തിയിരുന്നു.
"ഡാ കാർത്തീ…"
അവന്റെ റൂമിലെ ഡോർ തുറന്നു കനി അകത്തെത്തി.
സ്ഥിരം അവന്റെ ജനലിനരികത്തെ കസേരയിൽ അവനുണ്ടായിരുന്നു. അവന്റെ കാലിന്റെ ചുവട്ടിൽ ചൂട് പറ്റി ലൂണയും കനിയെ കണ്ടപ്പോൾ തലയുയർത്തി നോക്കി വീണ്ടും കൈക്കൂട്ടിലേക്ക് മുഖം പൂഴ്ത്തി കിടപ്പായി.
അഴിഞ്ഞു നിതംബത്തെ ഉരുമ്മി കിടന്ന മുടി മാടി നെറുകിൽ കെട്ടി വച്ച് കനി അവനടുത്തു വന്നിരുന്നു. സാരി ഒട്ടുയർന്നു കൊലുസ് ചന്തം ചാർത്തിയ അഴകൊത്ത കാൽപാദങ്ങൾ കട്ടിലിൽ നിന്നും തൂങ്ങി പതിയെ ആടികൊണ്ടിരുന്നു.
"എങ്ങനെ ഉണ്ടായെടാ… ഫസ്റ്റ് ഡേ…"
കണ്ണിൽ നിറഞ്ഞ ആകാംഷ വാക്കുകളിലും തുളുമ്പിയിരുന്നു.
"കുഴപ്പം ഇല്ലായിരുന്നു…"
"ഏഹ്...അപ്പൊ അതിലെന്തോ കുഴപ്പം ഉണ്ടല്ലോ...പറേടാ കാർത്തീ…..
…...റാഗിങ്ങ് എന്തേലും ഉണ്ടായോ…."
അവളുടെ ചുണ്ടിൽ ചെറിയൊരു കുസൃതി വിരിഞ്ഞെങ്കിലും മുഖത്ത് ചെറിയ രീതിയിൽ ഭയവും നിഴലിട്ടു.
"ഹ്മ്മ്...."
അവൻ അവളെ നോക്കി ഒരു ചമ്മിയ ചിരി ഒളിപ്പിച്ചു മൂളി…"
അവന്റെ ചിരി കണ്ടു അടക്കാനാവാതെ കനി അവനടുത്തേക്ക് ചേർന്നിരുന്നു.
കെട്ടഴിഞ്ഞു മുഖത്തേക്ക് ഉരുമ്മിവീണ കട്ടിയുള്ള മുടിയിഴ ചെവിക്ക് പിറകിലേക്ക് തിരുകി വച്ചുകൊണ്ട് അവൾ അവന്റെ ചുവന്നു തുടങ്ങിയ മുഖം പിടിച്ചു അവൾക്ക് നേരെ തിരിച്ചു.
"എന്താടാ..കാർത്തീ...എന്താ ഒരു ചിരിയൊക്കെ……
റാഗിംഗിന് ഇത്ര ചിരിക്കാൻ എന്താ.. "
അവളുടെ ചോദ്യങ്ങൾ ശര വേഗത്തിൽ ആയിരുന്നു.
"ഇന്ന് ക്ലാസ്സിൽ ചെന്ന് ഞാൻ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോഴാ സീനിയേഴ്സ് എല്ലാരും കൂടെ ക്ലാസ്സിലേക്ക് വന്നത്,....
……..എന്നിട്ടു ഓരോരുത്തരെ ആയി ഓരോന്ന് ചെയ്യിപ്പിച്ചു തവളച്ചാട്ടം ഓട് എണ്ണിക്കൽ ഒക്കെ…
എനിക്കണേൽ അപ്പോഴേ പേടി ആയി തുടങ്ങി,
എന്തോ കൈയൊക്കെ തണുത്തു വിറച്ചു.
…...അപ്പോൾ ഒരു ചേട്ടൻ എന്നെ വിളിച്ചു, പേടിച്ചാണ് ചെന്നത്.
💬 Comments
View all comments