0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3124

ആഹ് ചേട്ടൻ എന്നോട് ഗേള്സിന്റെ ടോയ്ലറ്റിൽ പോയി ഒരു ലെറ്റർ വെച്ചിട്ട് വരാൻ പറഞ്ഞു….
അത് കേട്ടതോടെ ഞാൻ അവിടെ തല കറങ്ങി വീഴുമെന്ന് തോന്നിപ്പോയി…
അയാൾക്ക് ചുറ്റുമുള്ള ചേട്ടന്മാരൊക്കെ എന്നെ നോക്കി കണ്ണ് കൂർപ്പിക്കുന്നത് കണ്ടതോടെ അവിടുന്നു ബാഗും എടുത്തു ഓടിയാലോ എന്ന് വരെ ചിന്തിച്ചതാ…
അപ്പോഴാ ലെറ്റർ തന്ന ചേട്ടൻ എന്നെ നോക്കി ഒച്ചയിട്ടത് അതോടെ ഞാൻ പോലും അറിയാതെ നടന്നു പോയി…"

പറഞ്ഞു തീർത്തു കണ്ണുയർത്തിയപ്പോൾ അവൻ കണ്ടു ശ്വാസം പോലും എടുക്കാൻ മറന്നു അവനെ തന്നെ ഉറ്റുനോക്കുന്ന കനിയെ.

"എന്നിട്ട്...എന്നിട്ടെന്ത് നടന്നു….നീ...നീ കൊണ്ടോയി വെച്ചോ….!!!"

അവളുടെ കണ്ണുകൾ വിടർന്നു ഇപ്പോൾ താഴെ വീഴും എന്ന നിലയിൽ ആയിരുന്നു.

"ഏയ്…
ഞാൻ പുറത്തേക്ക് നടന്നതും
ആഹ് ചേട്ടൻ വിളിച്ചു പറഞ്ഞു,...
മോൻ വെച്ച ലെറ്റർ എടുക്കാൻ ഞാൻ ആളെ വിടും കേട്ടോ…."

അത് കൂടി കേട്ടതോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്നു എനിക്ക് മനസ്സിലായി...പിന്നെ ഒരു തോന്നലിൽ സ്റ്റാഫ് റൂമിലേക്ക് നടന്നപ്പോഴാ ഒരു വിളി കേട്ടത് തിരിഞ്ഞപ്പോൾ ഒരു വെള്ള ചുരിദാറിട്ട ഒരു പെണ്ണ് എന്നെ വിളിച്ചു.

എങ്ങോട്ടാ പോവുന്നേന്നു ചോദിച്ചു ഞാൻ സ്റ്റാഫ് റൂമിലേക്ക് നോക്കിയതും അവൾ എന്റെ കയ്യും പിടിച്ചും മുന്നോട്ടു നടന്നു.

അവർക്കെതിരെ ഫസ്റ്റ് ഡേ തന്നെ ഇഷ്യൂ ഉണ്ടാക്കിയിട്ട് ഇനി താൻ ഇവിടെ നേരെ ചൊവ്വേ പഠിക്കുവോ…
എന്നും ചോദിച്ചു എന്റെ കയ്യും വലിച്ചു പിടിച്ചു നടന്ന അവൾ ഇനി സീനിയേഴ്സ്ന്റെ കൂട്ടത്തിൽ ആണോ എന്ന് പോലും ഞാൻ വിചാരിച്ചു…
എന്നേം കൊണ്ട് ലേഡീസ് ടോയ്ലറ്റിന്റെ അടുത്തെത്തി യിട്ട് എന്റെ കയ്യിൽ നിന്നും ലെറ്റർ വാങ്ങി ഒന്ന് തുറന്നു നോക്കിയിട്ട് അകത്തേക്ക് കയറി തിരികെ വന്നു.

അവർ ചോദിക്കുവാണേൽ മൂന്നാമത്തെ ക്യൂബിക്കിളിൽ ഉണ്ടെന്നു പറഞ്ഞേക്കാൻ പറഞ്ഞിട്ട് നടന്നു പോയി."

"ഏതാടാ ആഹ്

💬 Comments

View all comments