Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
ചൂട് അവർക്കിടയിൽ തങ്ങി നിന്നു, പുതുമഴയുടെ മണത്തിന് മേലെയും അവളുടെ ചെറു വിയർപ്പും മങ്ങി തുടങ്ങിയ കൊളോണിന്റെയും സുഗന്ധം അവന്റെ നാസിക വലിച്ചെടുത്തു. കുടയിൽ തന്റെ കൈക്കുമേലെ അമർന്നിരുന്ന നനുത്ത കൈ ചെറു കാറ്റടിക്കുമ്പോൾ വിറക്കുന്നത് അവൻ അറിഞ്ഞു.
ആഹ് സമയം അവൻ പോലും അറിയാതെ ആണ് അവന്റെ മറുകൈ അവളുടെ തോളിൽ ചുറ്റി അവനിലേക്ക് കുറച്ചു കൂടെ അടുപ്പിച്ചത്,
അവനെ നോക്കി പുഞ്ചിരിച്ച ജീന ആഹ് ചൂട് പറ്റി അവനിലേക്ക് ചേർന്ന് നടന്നു.
എൻട്രന്സിൽ അവളെ കാത്ത് അവളുടെ അങ്കിളിന്റെ കാർ ഉണ്ടായിരുന്നു.
അവനോടു യാത്ര പറഞ്ഞു അവൾ പോയി.
തിരികെ ബസിൽ കയറാനായി കാർത്തിയും നടന്നു.
ഇന്നലെ തങ്ങൾ പറഞ്ഞ കാര്യം ഒന്നും അവന് ഏശി കൂടി ഇല്ല എന്നുള്ള തിരിച്ചറിവിൽ ഇതെല്ലാം കണ്ട് കലി പൂണ്ട് നിൽക്കുകയായിരുന്നു അഖിലും ബാക്കി ഉള്ളവരും.
"എന്താടാ...എല്ലാം കൂടെ മുഖോം കേറ്റിപ്പിടിച്ചോണ്ട് നിക്കണേ…"
കാന്റീനിൽ നിന്ന് അങ്ങോട്ടേക്ക് ഓടി വന്നു മഴ നനഞ്ഞ മുടിയും ഷർട്ടും കുടഞ്ഞുകൊണ്ട് ജിഷ്ണു ചോദിച്ചു.
"ഓഹ് ഒന്നൂല്ല അളിയാ...ജൂനിയേഴ്സിനൊന്നും ഇപ്പോൾ പഴേ പോലെ പേടി ഒന്നും ഇല്ല…."
"അതെന്താടാ…"
"നീ ഇന്നല്ലേ സെം തുടങ്ങിയിട്ട് കയറുന്നെ…നമ്മുടെ അഖിൽ ഫസ്റ്റ് ഡേ ജൂനിയേഴ്‌സ് വന്ന അന്ന് തന്നെ ഒരു കിളിയെ നോട്ടം ഇട്ടതാ ഇപ്പോൾ അവള് അവളുടെ ക്ലാസ്സിൽ തന്നെ ഉള്ള ഒരുത്തന്റെ ഒപ്പം സെറ്റ് ആയി…"
"അയ്യേ ഇത്ര ഊള കേസിനാണോ നീയൊക്കെ ഇങ്ങനെ ബലം പിടിക്കുന്നെ...അവനെ പിടിച്ചൊന്നു വിരട്ടിയാൽ പോരെ…"
"അതൊക്കെ ചെയ്തതാടാ അവന്റെ അപ്പോഴുള്ള ഇരിപ്പും ഭാവോം കണ്ടപ്പോൾ ഏറ്റെന്ന് കരുതീതുമാ….എവിടുന്ന്…"
"ഏതാ...അവൻ…??"
പോക്കെറ്റിൽ നിന്നെടുത്ത കർച്ചീഫിൽ തല ഒന്ന് തോർത്തി ജിഷ്ണു അഖിലിനൊപ്പം നിന്നവനോട് ചോദിച്ചു.
"ദേ ആഹ് ബസിലേക്ക് നടക്കുന്നത് തന്നെ ഐറ്റം…"
"ഏതു ആഹ് കാർത്തിക്കൊ…"
"നിനക്ക് അവനെ എങ്ങനെ
💬 Comments
View all comments