Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
ആയതുകൊണ്ടാ…."
"ആഹ് സമയം എനിക്ക് എന്താണ് വേണ്ടത് എന്ന് എനിക്ക് അറിയാൻ കഴിയുന്നില്ല ചേച്ചീ…
ഒന്നിനും കൊള്ളാത്ത ഒരുത്തനായി പോയല്ലോ എന്ന തോന്നലാണ് എനിക്ക്, കോളേജിൽ എത്തിയപ്പോഴാ ഒന്ന് മാറി വന്നത്,....ഇപ്പോൾ…."
"ഇപ്പൊ എന്താ...നീ ക്ലാസ്സിലെ ഒരു കുട്ടിയുടെ കൂടെ സംസാരിക്കരുതെന്നും നടക്കരുതെന്നും പറയാൻ അവരാരാ…
എന്തെങ്കിലും ഉണ്ടായാൽ ഞങ്ങളോട് പറയുക അല്ലേൽ കോളേജിൽ കംപ്ലൈന്റ്റ് ചെയ്യുക.. അല്ലാതെ ഇങ്ങനെ ഉള്ളിൽ ഇട്ടു ഇവിടെ വന്നു മിണ്ടാണ്ടും പറയാണ്ടും ഇരുന്നാൽ ഞങ്ങൾ എങ്ങിനാ അറിയാ…"
കനിയുടെ വാക്കുകൾ ഉള്ളു തൊട്ട ധൈര്യത്തിൽ അവൻ അവളെ ചുറ്റിപ്പിടിച്ചിരുന്നു.
********************************
പിറ്റേന്നു ക്ലാസ്സിൽ എത്തിയ കാർത്തിക്കിന് പരിഭ്രമം ഉണ്ടായില്ല.
കനി അവനു പകർന്ന ധൈര്യം ആയിരുന്നു മുതൽക്കൂട്ട്. ജീനയോട് പഴയപോലെ കളിച്ചും ചിരിച്ചും അവൻ ഇന്നലെ നടന്നതൊക്കെ പാടെ മനസ്സിൽ നിന്നൊഴിവാക്കി.
കോളേജിൽ നിന്ന് ഇറങ്ങും നേരം ബസിനടുത്തേക്ക് നടക്കും നേരം ചാറിയെത്തിയ മഴ അവനെയും ജീനയെയും ബൈക്ക് സ്റ്റാന്റിനടുത്തേക്ക് നടത്തിച്ചു.
അവളുടെ മുഖത്തേക്ക് തെറിച്ചു തുള്ളുന്ന മഴത്തുള്ളികൾ കവിളിൽ തട്ടി പറ്റിപ്പിടിച്ചിരുന്നു തിളങ്ങി. മേൽചുണ്ടിലും നുണക്കുഴിയിലും വരെ കുഞ്ഞുതുള്ളികൾ ഇടം കണ്ടെത്തുമ്പോൾ കുളിര് കോരുന്ന കാറ്റിൽ ചെറുതായി വിറച്ചു കാർമേഘം മൂടിയ ആകാശം നോക്കി നിൽക്കുക ആയിരുന്നു ജീന.
ബാഗിൽ നിന്നും കുടയെടുത്തു നിവർത്തി കാർത്തിക്ക് അവളെ നോക്കി.
"എൻട്രന്സിൽ ആക്കണോ…"
മറുപടി പറയാതെ അവൾ അവന്റെ കുടക്കീഴിൽ കയറി,
കുടയെ കബിളിപ്പിച്ചു ഒലിച്ചിറങ്ങുന്ന തുള്ളികൾ തോളിൽ മുത്തമിട്ട് തുടങ്ങിയപ്പോൾ അവന്റെ കൈക്കൊപ്പം അവളും കുടയിൽ കൈ ചേർത്ത്പിടിച്ചു, അവന്റെ തോളോട് തോൾ ഉരുമ്മി, അവനിലെ ചൂട് കൊതിച്ചിട്ടെന്നപോലെ അവൾ അവനെ ഒട്ടിച്ചേർന്നു നടന്നു.
അവളുടെ ഓരോ സ്പർശനവും കണ്ണിലെ ഭാവങ്ങളും കാർത്തിക്കിനെ മായലോകത്തു എത്തിക്കുക ആയിരുന്നു. മഴ ചുറ്റും തീർത്ത നനവിലും തണുപ്പിലും ആഹ് കുടക്കീഴിൽ ജീന അവനായി ഒരു നെരിപ്പൊടൊരുക്കിയ പോലെ
💬 Comments
View all comments